Web Desk

പത്തനംതിട്ട

April 07, 2021, 10:31 am

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 35 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും

Janayugom Online

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 35 വർഷം കഠിനതടവും 50,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പശ്ചിമ ബംഗാൾ മാൾഡ സ്വദേശി നരേൻ ദേബ് നാഥിനെ (30) ആണ് പത്തനംതിട്ട അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 

2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. കെട്ടിട നിർമാണ ജോലിക്കായി എത്തിയ പ്രതി ജോലി ചെയ്തുവന്ന വീടിനടുത്ത് താമസിച്ചിരുന്ന പെൺകുട്ടിയെ പലതവണ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ജൂണിലാണ് വീട്ടുകാർ പരാതി നൽകിയത്. 

പരാതി നൽകിയത് അറിഞ്ഞതോടെ ഇയാൾ പശ്ചിമബം​ഗാളിലേക്ക് മുങ്ങി. തുടർന്ന് അന്നത്തെ പുളിക്കീവ് എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മാൾഡയിലെത്തി നരേൻ ദേബ് നാഥിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
eng­lish summary;pathanamthitta rape case verdict
you may also like this video;