Web Desk

December 27, 2020, 5:06 pm

ട്രെന്‍ഡിനൊപ്പം പത്തനംതിട്ടയും: ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് ഇനി രേഷ്മ മറിയം റോയ്

Janayugom Online

പത്തനംതിട്ട:സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന ഖ്യാതി സ്വന്തമാക്കി പത്തനംതിട്ടയിലെ 21 കാരി നേതാവ്.

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്നു രേഷ്‌മ മറിയം റോയ്. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാർഡിലെ സിപിഎം സ്ഥാനാർഥിയായി മത്സരിച്ച രേഷ്‌മ തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയമാണ് സ്വന്തമാക്കിയത്. രേഷ്‌മ മത്സരിച്ച 11-ാം വാർഡ് കഴിഞ്ഞ മൂന്ന് ടേമുകൾ തുടർച്ചയായി കോൺഗ്രസിനൊപ്പമായിരുന്നു. ഇത്തവണ രേഷ്‌മ കോൺഗ്രസിൽ നിന്ന് ഈ സീറ്റ് പിടിച്ചെടുത്തു. 70 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രേഷ്‌മ വിജയിച്ചത്.

അരുവാപ്പുലം പഞ്ചായത്തിലാണ് രേഷ്മ പ്രസിഡന്റാകുന്നത്. യുഡിഎഫിൽ നിന്ന് പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത എൽഡിഎഫ് രേഷ്‌മ മറിയം റോയിയെ പഞ്ചായത്ത് പ്രസിഡന്റാക്കാൻ തീരുമാനിക്കുകയായിരുന്നു.

Eng­lish Sum­ma­ry: Resh­ma Mari­am Roy is the youngest pan­chay­at president

you may like this video also