പത്തനംതിട്ടയില്‍ കോവിഡ് ലക്ഷണമുള്ള വനിതാ ഡോക്ടറും ഹെല്‍ത്ത് ഇന്‍സ്പെക്ടറും നിരീക്ഷണത്തില്‍. ഇവരുടെ സ്രവം പരിശോധനക്കയച്ചു. സംസ്ഥാനത്ത് 18,013 പേരാണ് നിരീക്ഷണത്തിലുള്ളത്.
17,743 പേര് വീടുകളിലും 268 പേര് ആശുപത്രിയിലും. ചൊവ്വാഴ്ച 65 പേരെ ആശുപത്രിയിലും 5372 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. 2467 സാമ്ബിളുകള്‍ പരിശോധിച്ചതില്‍ 1807ഉം നെഗറ്റീവാണ്. സംസ്ഥാനത്ത് ഇതുവരെ 27 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് . മൂന്നുപേര്‍ക്ക് പൂര്‍ണമായും ഭേദമായി.
കോവിഡ് വ്യാപനം തടയാനുള്ള നിര്‍ദേശങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും വിദഗ്ധ സമിതിയെ രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് വകുപ്പ് സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന സെക്രട്ടറിതല സമിതിയും ആരംഭിച്ചിട്ടുണ്ട്.
English summary: Pathanamthitta: Woman doctor and health inspector under scrutiny
you may also like this video