Web Desk

ന്യൂ​ഡ​ൽ​ഹി:

June 14, 2020, 8:12 pm

കോ​വി​ഡ് രോ​ഗ​ത്തി​നു മ​രു​ന്നു ക​ണ്ടെ​ത്തിയെന്ന് പ​ത​ഞ്ജ​ലി ഗ്രൂപ്പ്

Janayugom Online

കോ​വി​ഡ് രോ​ഗ​ത്തി​നു പ്ര​തി​രോ​ധ മ​രു​ന്നു ക​ണ്ടെ​ത്തിയെന്ന അവകാശവാദവുമായി ബാ​ബ രാം​ദേ​വിന്റെ പ​ത​ഞ്ജ​ലി ഗ്രൂ​പ്പ് രംഗത്തെത്തി. പ​ത​ഞ്ജ​ലി ആ​യു​ർ​വേ​ദ ലി​മി​റ്റ​ഡ് സ​ഹസ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ ആ​ചാ​ര്യ ബാ​ല​​കൃ​ഷ്ണ​യാ​ണ് ഈ ​അ​വ​കാ​ശ​വാ​ദ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ക്ലി​നി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തിന്റെ ഫ​ല​ങ്ങ​ൾ അ​ടു​ത്തു​ത​ന്നെ പ​ത​ഞ്ജ​ലി പു​റ​ത്തു​വി​ടു​മെ​ന്ന് ആ​ചാ​ര്യ ബാ​ല​കൃ​ഷ്ണ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​തെ​ന്നും പ​രീ​ക്ഷ​ണ​ങ്ങ​ൾ 80 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചെ​ന്നും ബാ​ല​കൃ​ഷ്ണ പറഞ്ഞു.

അ​ഞ്ചു മു​ത​ൽ 14 ദി​വ​സ​ത്തി​നു​ള്ളി​ൽ ഈ ​വാ​ക്സി​ൻ ഉ​പ​യോ​ഗി​ച്ച് കോ​വി​ഡ് ഭേ​ദ​മാ​ക്കാ​നാ​കു​മെ​ന്ന് പ​ത​ഞ്ജ​ലി സ​ഹ സ്ഥാ​പ​ക​ൻ അ​വ​കാ​ശ​പ്പെ​ട്ട​താ​യി എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. കോ​റോ​ണി​ൽ എ​ന്ന പേ​രി​ലാ​ണ് പ​ത​ഞ്ജ​ലി​യു​ടെ കോ​വി​ഡ് പ്ര​തി​രോ​ധ മ​രു​ന്ന് പു​റ​ത്തി​റ​ങ്ങു​ക​യെന്ന് ചി​ല ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ബാ​ല​​കൃ​ഷ്ണ​യും ബാ​ബ രാം​ദേ​വ​വു​മാ​ണ് പ​ത​ഞ്ജ​ലി​യു​ടെ സ്ഥാപകർ.

ENGLISH SUMMARY: pathan­jali group finds covid medicine

YOU MAY ALSO LIKE THIS VIDEO