പത്തനംതിട്ടയിൽ കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന റാന്നി സ്വദേശികളുടെ അവകാശവാദം പൊളിയുന്നു. രോഗ ലക്ഷണങ്ങളും സാധ്യതകളും ആരോഗ്യപ്രവർത്തകരെ അറിയിച്ചിരുന്നു വെന്നായിരുന്നു റാന്നിക്കാരുടെ അവകാശവാദം. 29 ന് കൊച്ചിയിൽ വിമാനമിറങ്ങി അടുത്ത ആറിന് തൊട്ടടുത്ത് താമസിക്കുന്ന അടുത്ത ബന്ധുവിന് രോഗ സ്ഥിരീകരിക്കും വരെ ആരോഗ്യപ്രവർത്തകരെയോ ജില്ലാ ഭരണകൂടത്തെയോ യാത്ര വിവരം പോലും അറിയിച്ചിരുന്നില്ലയെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പറഞ്ഞു.
സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ പോയെന്ന് പറയുന്ന കാര്യം മാത്രമാണ് കുടുംബം പറയുന്നതിലെ വസ്തുതയെന്നും ജില്ലാ കളക്ടർ വിശദീകരിച്ചു. യാത്ര വിവരം അറിഞ്ഞ് ബന്ധപ്പെട്ടപ്പോൾ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി എന്ന് മാത്രമാണ് പറഞ്ഞിരുന്നു. ആശുപത്രിയിൽ ബി പിയ്ക്ക് ചികിത്സ തേടിയെന്ന് മാത്രമാണ് പറഞ്ഞത്. കൊറോണയുടെ ലക്ഷണങ്ങൾ ഉള്ള വിവരം അപ്പോഴും കുടുംബം മറച്ചു വെച്ചു. ആരോഗ്യപ്രവർത്തകർ പിന്നീട് ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് പനിക്കുള്ള മരുന്നും കുടുംബം വാങ്ങിയതായി അറിഞ്ഞതെന്ന് കളക്ടർ പറഞ്ഞു.
ENGLISH SUMMARY: pathanmthitta collector on corona
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.