September 28, 2022 Wednesday

Related news

July 29, 2022
July 9, 2022
June 7, 2022
March 1, 2022
January 30, 2022
January 24, 2022
January 7, 2022
November 27, 2021
November 13, 2021
October 24, 2021

‘ജീവിക്കാൻ ഒരു നേരത്തെ ഭക്ഷണമെങ്കിലും തരൂ…’ എങ്ങും പോകാനില്ലാതെ ഡൽഹി കോളനികളിലെ തൊഴിലാളികൾ

Janayugom Webdesk
ന്യൂഡല്‍ഹി
May 13, 2020 8:48 am

ലോക് ഡൗൺ പ്രഖ്യാപനത്തിനു ശേഷം നിരവധി അതിഥി തൊഴിലാളികളാണ് ഡൽഹിയിലെ വിവിധ കോളോനികളിൽ കുടുങ്ങി കിടക്കുന്നത്.ജോലിയും വരുമാനവും നിലച്ച സാഹചര്യത്തിൽ ഇവർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ആയതു കൊണ്ട് തന്നെ റേഷനടക്കമുള്ള സഹായങ്ങൾക്കും അർഹതയില്ല.

ഡൽഹി സർക്കാരിന്റെ ഔദ്യോഗിക തിരിച്ചറിയൽ രേഖകളിൽ പേരുള്ളവർക്ക് മാത്രമേ സർക്കാർ ഭക്ഷണവും മറ്റും നൽകുന്നത്. ഡൽഹിയിൽ കുടുങ്ങി കിടക്കുന്ന അതിഥി തൊഴിലാളികൾക്ക് ഇതര സംസ്ഥാനത്ത് നിന്നുള്ളവർ ആയതു കൊണ്ട് തന്നെ ഇത്തരം ആനുകൂല്യങ്ങൾ ഒന്നും തന്നെയില്ല. എങ്ങനെയെങ്കിലും തിരിച്ചു നാട്ടിലേക്ക് മടങ്ങമെന്നു കരുതിയാൽ അവിടെയും ജീവിക്കാൻ മറ്റു വഴികളൊന്നുമില്ലെന്നാണ് അവർ പറയുന്നത്.

ഞങ്ങൾ മുപ്പതോളം പേർ ഈ കോളനിയിൽ ഇങ്ങനെ കഴിഞ്ഞു കൂടുന്നു. ഭക്ഷണത്തിനു ബുദ്ധിമുട്ടുണ്ട്. ജീവിക്കാനുള്ള ഭക്ഷണമെങ്കിലും കിട്ടിയാൽ മതിയായിരുന്നു”, ദില്ലിയിൽ വന്ന് താമസിക്കുന്ന വീരേന്ദ‍ർ പറയുന്നു.
ഡൽഹിയിൽ നിരവധി അനധികൃത കോളനികളാണുള്ളത്. പലരും തൊഴിലിനായി ഡൽഹിയിലേക്ക് കുടിയേറി താമസമാക്കിയവരാണ്. അനധികൃത നിർമാണങ്ങളായതിനാൽ ‘ജുഗ്ഗി‘കളെന്നറിയപ്പെടുന്ന ഇവയ്ക്ക് പലതിനും മേൽവിലാസമില്ല, ഭൂപടത്തിൽ ഇങ്ങനെയൊരു സ്ഥലം നിലവിലുമില്ല. അതുകൊണ്ടുതന്നെ മേൽവിലാസം നൽകുന്ന തിരിച്ചറിയൽ രേഖകളൊന്നും ഇവർക്ക് കിട്ടുകയുമില്ല.

സാമൂഹിക അടുക്കളയിൽ നിന്നുള്ള ഭക്ഷണം പലപ്പോഴും ലഭ്യമാകുന്നിലെന്നാണ് ഇവർ പറയുന്നത്. ചുറ്റുമുള്ളവരുടെ സഹായം കൊണ്ടാണ് പലപ്പോഴും വിശപ്പടക്കുന്നത്. ഡൽഹി സർക്കാർ ജീവൻ നിലനിർത്തുന്നതിന് വേണ്ടിയിട്ടുള്ള റേഷൻ എങ്കിലും ലഭ്യമാക്കണമെന്നാണ് അവരുടെ അവശ്യം.

ENGLISH SUMMARY: pathet­ic con­di­tion of work­ers in Del­hi colony due to lock down

YOU MAY  ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.