മംഗലാപുരത്തേക്ക് ആംബുലന്‍സ് കടത്തിവിടാത്തതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ രോഗി മരിച്ചു. എഴുപതുകാരിയായ പാത്തുമ്മയാണ് മരിച്ചത്. കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലെ ചെക്ക് പോസ്റ്റിലായിരുന്നു സംഭവം.
വൃക്കാ രോഗിയായ പാത്തുമ്മയെ കഴിഞ്ഞ ദിവസം രാത്രിയിലാണ് മംഗലാപുരത്തേയ്ക്ക് ആശുപത്രിയില്‍ കൊണ്ടു പോയത്. എന്നാല്‍ കര്‍ണ്ണാടക പൊലീസ് ആംബുലൻസ് കടത്തി വിടാൻ തയ്യാറായില്ല. ഇവരെ തിരികെ വീട്ടിലേയ്ക്ക് കൊണ്ടു പോയി. ഇവര്‍ ഇന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു. കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് ചികിത്സ ലഭിക്കാതെയുള്ള രണ്ടാമത്തെ മരണമാണ് ഇത്.
ഇന്നലെ അസുഖം ബാധിച്ച് അത്യാസന്ന നിലയിലായിരുന്ന 75 കാരനായ പാത്തുഞ്ഞിയെ ആംബുലൻസില്‍ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും തലപ്പാടി അതിർത്തിയിൽ വെച്ച് കര്‍ണ്ണാടക പൊലീസ് ഇവരെ തടഞ്ഞ് തിരികെ അയച്ചു. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.