Friday
06 Dec 2019

കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രി കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി രോഗി മരിച്ചു

By: Web Desk | Friday 16 August 2019 4:23 PM IST


കോഴിക്കോട്: ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി രോഗി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫാറോക്ക് കടിയാറത്ത്പറമ്പ് ”ശ്രീപ്രഭ’യില്‍ സി കെ പ്രഭാകരന്‍ (56) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ഏഴാം വാര്‍ഡില്‍ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന പ്രഭാകരന്‍ വാര്‍ഡിലെ ജനലിനുള്ളിലൂടെയാണ് താഴേക്ക് ചാടിയതെന്ന് മെഡിക്കല്‍കോളജ് പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് വച്ചു തന്നെ പ്രഭാകരന്‍ മരിച്ചിരുന്നു. ഇക്കഴിഞ്ഞ അഞ്ചിനാണ് പ്രഭാകരന് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞത്. മെഡിക്കല്‍കോളജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

you may also like this video

Related News