കൊറോണ സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന യുവാവ് ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞു. മംഗളൂരുവിലാണ് സംഭവം. വിദേശത്തുനിന്ന് എത്തിയ യുവാവിനെ ഇന്നലെ രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ യുവാവ് രാത്രിയിൽ തന്നെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു എന്നാണ് വിവരം. ഇയാൾക്കായി തെരച്ചിൽ തുടങ്ങിയെന്ന് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.
അതേസമയം കേരളത്തിൽ വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്ന് കൊച്ചിയിലെത്തിയ മൂന്ന് വയസ്സുകാരനാണ് കൊറോണ സ്ഥിരീകരിച്ചത്. കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ കേരളത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആറായി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
ശനിയാഴ്ച ദുബായ് — കൊച്ചി E K 503 വിമാനത്തിൽ രാവിലെ 6.30 നാണ് കുട്ടി മാതാപിതാക്കൾക്ക് ഒപ്പം കൊച്ചിയിലെത്തിയത്. ഈ വിമാനത്തിൽ എത്തിയവരെ എല്ലാം പരിശോധനയ്ക്ക് വിധേയരാക്കും. ഇവരുടെ വിവരങ്ങൾ ശേഖരിച്ച് വരികയാണ്. ഇത് വിവിധ ജില്ലകൾക്കു കൈമാറും. കുട്ടിയുമായി സമ്പർക്കത്തിലായവർ നീരീക്ഷണത്തിലാണ്.
English Summary; Patient with suspected corona virus escapes from hospital
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.