കോവിഡ് രോഗികളുടെ ഭക്ഷണാവശിഷ്ടങ്ങളും ബയോ മെഡിക്കല്‍ മാലിന്യങ്ങളും അണുമുക്തമാക്കി ആഴത്തില്‍ കുഴിച്ചുമൂടണമെന്ന് നിര്‍ദേശം. മാസ്കുകള്‍, ഗ്ലൗസുകള്‍ എന്നിവ ഇമേജ് സംസ്കരണ കേന്ദ്രത്തിനു നല്‍കാമെങ്കിലും അതിനു സൗകര്യമില്ലാത്ത ജില്ലകളില്‍ അവ അണുമുക്തമാക്കി ആഴത്തില്‍ കുഴിച്ചുമൂടണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചികിത്സാകേന്ദ്രങ്ങളോടു ചേര്‍ന്ന് രണ്ടുമീറ്റര്‍ ആഴമുളള കുഴിയെടുത്ത് പകുതി ജൈവാവശിഷ്ടം നിറച്ച് അതിനുമുകളില്‍ ചുണ്ണാമ്പും മണ്ണുമിട്ടാണ് മൂടേണ്ടത്. മാലിന്യം സംഭരിക്കുന്ന സംഭരണികളും ബാഗുകളും ഇടയ്ക്കിടെ അണുമുക്തമാണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. കൂടാതെ മാസ്കുകള്‍, കയ്യുറകള്‍ എന്നിവ വലിച്ചെറിയുന്നതിനെതിരെ കര്‍ശന നിയമ നടപടി ്സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.