25 April 2024, Thursday

Related news

December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023
April 10, 2023

കോവിഡ് പോസിറ്റീവാണെന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി രോഗികളെ സൃഷ്ടിക്കും: പണം കൊയ്ത് സ്വകാര്യ ആശുപത്രികള്‍

Janayugom Webdesk
ബംഗളുരു
September 6, 2021 3:35 pm

കോവിഡ് രോഗത്തിന്റെ തീവ്രവ്യാപനത്തില്‍ ആശുപത്രികളില്‍ കിടക്കകള്‍ പോലും ലഭിക്കാതെ രോഗികള്‍ വലയുമ്പോള്‍, ചില സ്വകാര്യ ആശുപത്രികള്‍ പണക്കൊയ്ത്ത് നടത്തുകയായിരുന്നുവെന്ന് ആരോപണം. വ്യാജ കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍ തയാറാക്കി രോഗമില്ലാത്തവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വ്യാജമായി ചികിത്സാരേഖകളും സൃഷ്ടിച്ച് അവര്‍ക്ക് ഇന്‍ഷുറന്‍സ് തട്ടിപ്പ് നടത്താനുള്ള സൗകര്യം ഒരുക്കുകയായിരുന്നു സ്വകാര്യ ആശുപത്രികളെന്ന് ദിനപത്രം ബാംഗ്ളൂര്‍ മിറര്‍ കണ്ടെത്തി. ആശുപത്രികളിലെ ജീവനക്കാരും ഡോക്ടര്‍മാരും ഇത് സംബന്ധിച്ച് സംസാരിക്കുന്നതിന്റെ ശബ്ദരേഖകള്‍ ഉള്‍പ്പെടെ തങ്ങളുടെ കയ്യിലുണ്ടെന്ന് ബാംഗ്ളൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

 


ഇതുംകൂടി വായിക്കൂ: കോവിഡ് വ്യാ​ജ വാ​ക്സിൻ: മാ​ർ​ഗ​നി​ർദ്ദേ​ശ​ങ്ങ​ളു​മാ​യി കേന്ദ്രം


 

ഐസിയുവില്‍ ചികിത്സയിലാണെന്ന രേഖകളുണ്ടെങ്കിലും അത്തരത്തിലാരും അവിടെ ഇല്ലെന്ന് ഒരു പുതിയ ജീവനക്കാരന്‍ മറ്റൊരാളിനോട് പറയുന്ന സന്ദേശത്തിലൂടെയാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്താകുന്നത്. മറ്റുള്ള കോവിഡ് രോഗികളില്ലാത്ത പ്രത്യേക മുറിയിലാണ് ഇവരെ 15 ദിവസം താമസിപ്പിക്കുക. ജീവനക്കാര്‍ക്ക് ആ മുറിയിലേക്ക് പ്രവേശനം നല്‍കില്ല. പിന്നീട് ഇവരെ ഐസിയുവില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നതായി വ്യാജരേഖകളുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 


ഇതുംകൂടി വായിക്കൂ: കുട്ടികളില്‍ കോവിഡ് ഗുരുതരമാകാത്തതിന്റെ കാരണം കണ്ടെത്തി ശാസ്ത്രജ്ഞര്‍


പത്ത് ലക്ഷത്തോളം രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിമിനുള്ള അവസരമാണ് ഇതിലൂടെ ഉണ്ടാക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനികള്‍ കോവിഡ് രോഗ ചികിത്സയുടെ മുഴുവന്‍ കവറേജും നല്‍കുന്നതിനാല്‍, ഒരു രൂപ പോലും ചെലവാക്കാതെ ആശുപത്രികള്‍ ഇത് ക്ലെയിം ചെയ്ത് വന്‍ തുക തട്ടിയെടുക്കുന്നു. ‘രോഗി‘യും ആശുപത്രിയും ഈ തുക തുല്യമായി വീതിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടക്കുന്നതായി സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് പ്രൈവറ്റ് ഇന്‍ഷുറന്‍സ് കമ്പനികളും പറയുന്നു.
തട്ടിപ്പ് വ്യക്തമാക്കുന്ന ശബ്ദരേഖകള്‍ ബംഗളുരു പൊലീസ് ചീഫ് കമ്മിഷണര്‍ ഗൗരവ് ഗുപ്തയ്ക്ക് കൈമാറിയതായും ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Eng­lish Summary:Patients will be cre­at­ed by issu­ing fake cer­tifi­cates that covid is pos­i­tive: Pri­vate hos­pi­tals to extort money

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.