September 29, 2022 Thursday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 15, 2022
August 12, 2022

ചെറിയ തോതിൽ കോവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്ക് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാം: ആരോഗ്യമന്ത്രാലയം

Janayugom Webdesk
ന്യൂഡല്‍ഹി
April 28, 2020 7:15 pm

കോവിഡ് സംശയിക്കുന്നതോ ചെറിയ തോതിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതോ ആയ വ്യക്തികൾ സ്വയം വീടുകളിൽ തന്നെ കഴിയാനുള്ള പുതിയ മാർഗനിർദേശരേഖ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി. എന്നാൽ. ഈ വ്യക്തികൾ ജില്ലയിൽ ചുമതലയുള്ള ഉദ്യോഗസ്ഥന്റെയോ ആശുപത്രിയുടെയോ കർശന നിരീക്ഷണത്തിലായിരിക്കും. സാമൂഹിക വ്യാപനം പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് കോവിഡ് ബാധ സംശയിക്കുന്നവർക്കും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്കും സമ്പർക്ക വിലക്കേർപ്പെടുത്തുന്നത്.

ഇത്തരത്തിലുള്ളവർ അവരവരുടെ വീടുകളിൽ തന്നെ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നാണ് നിർദേശം. മെഡിക്കൽ ഓഫീസർ ഇതിന് സാക്ഷ്യപ്പെടുത്തേണ്ടതാണ്. ആരോഗ്യമന്ത്രാലയം നേരത്തെ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പുറമെയാണിത്. ഏപ്രില്‍ 7 ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പാക്കുന്നതിനെ സംബന്ധിച്ച കാര്യങ്ങളും പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഇവര്‍ക്കുള്ള പരിചരണം നല്‍കുന്നവര്‍ക്കുമായുള്ള നിര്‍ദേശങ്ങളാണിവ.

ENGLISH SUMMARY: Patients with mild Covid-19 will have home iso­la­tion option: Health Ministry

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.