ഇന്ധന വില വർധന: ഇന്ന് സിപിഐ പ്രതിഷേധം

Web Desk

തിരുവനന്തപുരം

Posted on June 20, 2020, 4:30 am

ഇന്ധന വില വർധനവിനെതിരെ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റിന്റെ ആഹ്വാനപ്രകാരം വിവിധകേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. കേരളത്തിൽ ബ്രാഞ്ച് അടിസ്ഥാനത്തിലാണ് പ്രതിഷേധസമരം നടക്കുക. കോവിഡ് 19 ആരോഗ്യ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പ്രധാന കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും. പാർട്ടി പതാകയും പ്ളക്കാർഡുകളുമേന്തി മുദ്രാവാക്യം മുഴക്കി പാർട്ടി പ്രവർത്തകർ പങ്കെടുക്കും. ദേശീയസംസ്ഥാന നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ സമരത്തിന് നേതൃത്വം നൽകും. തമ്പാനൂര്‍ ആര്‍എംഎസിന് മുന്നില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
കേന്ദ്രസെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം പി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ് ബാബു, സത്യന്‍ മൊകേരി എന്നിവർ തിരുവന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയിൽ പാലക്കാട് കിഴക്കഞ്ചേരിയിലും പ്രതിഷേധ ധര്‍ണകൾ ഉദ്ഘാടനം ചെയ്യും.

eng­lish sum­ma­ry: patrol, dies­sel price hike : CPI protest today

you may also like this video: