പട്ടാമ്പിയിലെ സേവന ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ട സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചതായി ഡിഎംഒ കെ പി റീത്ത പറഞ്ഞു. ജൂണ്‍ 15ന് വൈകിട്ട് മരിച്ച ഒറ്റപ്പാലം മനിശ്ശേരി സ്വദേശി സുന്ദരി (58)യുടെ മൃതദേഹത്തിലാണ് എലി കരണ്ടത്. ഇന്നലെ രാവിലെ സംസ്ക്കരിക്കുന്നതിനായി മൃതദേഹം ബന്ധുക്കള്‍ ഏറ്റു വാങ്ങിയിരുന്നു.
തുടര്‍ന്ന് സംസ്ക്കാര നടപടികള്‍ക്കായി മൃതദേഹം ശുചീകരിക്കുന്നതിനിടയിലാണ് മൃതശരീരത്തിലെ മൂക്കും കവിളും എലി കരണ്ടതായി കണ്ടെത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. സംഭവം വിവാദമായതോടെ ഡിഎംഒ പട്ടാമ്പിയിലെ സേവന ആശുപത്രിയിലെത്തി പരിശോധന നടത്തുകയും ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തു.
സ്വകാര്യ ആശുപത്രി മൃതദേഹം സൂക്ഷിച്ചരിക്കുന്നത് സുരക്ഷിതമായ സ്ഥലത്തല്ലെന്നും അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നുമാണ് ഡി എം ഒ റിപ്പോര്‍ട്ടില്‍ പറയുന്നത്.
English Summary : pattambi dead body rat biten in hospital
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.