കോവിഡ് പശ്ചാത്തലത്തിൽ പട്ടാമ്പി മത്സ്യമാർക്കറ്റ് അടച്ചതിനു പിന്നാലെ അതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ കടകളും അടച്ചു. മത്സ്യമാർക്കറ്റിലെ തൊഴിലാളിക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രദേശത്ത് ആന്റിജൻ പരിശോധന പുരോഗമിക്കുകയാണ്.
അതേസമയം, സംസ്ഥാനത്ത് സമ്പർക്കം വഴിയുള്ള കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനിടെയും പാലക്കാട് ജില്ലയിൽ നിന്ന് ആശ്വാസ വാർത്തയാണ് പുറത്തുവരുന്നത്.
പാലക്കാട്ട് സമ്പർക്കം വഴിയുള്ള കോവിഡ് രോഗവ്യാപനം കുറയുന്നതായും നിലവിൽ രോഗ ഉറവിടമറിയാത്ത രണ്ട് കേസുകൾ മാത്രമാണുള്ളതെന്നും മന്ത്രി എകെ ബാലൻ അറിയിച്ചു.
നിലവിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ പ്രാഥമിക സമ്പർക്കവും കുറവാണ്. രോഗ ലക്ഷണങ്ങൾ കൂടുതൽ ഉള്ള കേന്ദ്രങ്ങളിൽ റാപ്പിഡ്, ആന്റിജൻ ടെസ്റ്റുകൾ നടത്തും. എന്നാൽ ജാഗ്രത കൂടുതൽ വേണ്ട സമയമാണെന്നും മന്ത്രി വ്യക്തമാക്കി.
English summary; pattambi shops near fish market closed
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.