June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

പള്ളിവാസലിൽ ചട്ടം ലംഘിച്ച് നിർമ്മിച്ച മൂന്ന് റിസോർട്ടുകളുടെ പട്ടയം റദ്ദ് ചെയ്തു

By Janayugom Webdesk
January 25, 2020

മൂന്നാർ പള്ളിവാസലിലെ മൂന്ന് റിസോർട്ടുകളടെ പട്ടയം ഇടുക്കി ജില്ലാ കളക്ടർ റദ്ദു ചെയ്തു. പട്ടയ വ്യവസ്ഥകൾ ലംഗിച്ചതിനെ തുടർന്നാണ് ജില്ലാ കളക്ടറുടെ നടപടി. ആമ്പർ ഡേൽ റിസോർട്ടിന്റേയും  നിർമ്മാണം നടക്കുന്ന മറ്റ് രണ്ട് റിസോർട്ടുകളുടേയും പട്ടയമാണ് റദ്ദ് ചെയ്തിരിക്കുന്നത്. 1964 ലെ ഭൂമിപതിവ് ചട്ടപ്പകാരം പതിച്ച് നൽകിയിട്ടുള്ള എൽ എ 65/84, എൽ എ 293/93 നമ്പർ പട്ടയങ്ങൾ കൃഷി ആവശ്യം, വീട് നിർമ്മാണം ബെനിഭിഷ്യൽ എൻജോയിമെന്റ് എന്നീ ആവശ്യങ്ങൾക്കാണ് പതിച്ച് നൽകിയത്. പതിച്ച് നൽകിയ ഭൂമിയിൽ വീട് വച്ച് താമസിക്കുകയോ, കൃഷി ചെയ്യുകയോ ചെയ്യണമെന്നും പതിച്ച് കിട്ടി ഒരു വർഷത്തിനുള്ളിൽ വീട് വയ്ക്കുകയോ, കൃഷി നടത്തുകയോ ചെയ്യണമെന്നതാണ് 64 ചട്ടം പറയുന്നത്. വൃവസസ്ഥകൾ ലംഘിച്ചാൽ പട്ടയം റദ്ദ് ചെയ്യാമെന്നതാണ് നിയം. അതുകൊണ്ട് തന്നെ 1193, 1334,1410 എന്നീ തണ്ടപ്പേരുകളിലുള്ള ഭൂമിയിൽ ചട്ടം ലംഘിച്ച് വാണിജ്യ ആവശ്യത്തിനുള്ള ബഹുനില കെട്ടിടങ്ങൾ നിർമ്മിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായി ഹീയറിംഗിന് വിളിച്ചിരുന്നെങ്കിലും തണ്ടപ്പേരുകൾ റദ്ദ് ചെയ്യാതിരിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കുന്നതിന് ഉടമസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്നും റദ്ദ് ചെയ്ത് ഇറക്കിയിരിക്കുന്ന ഉത്തരവിൽ പറയുന്നു. ഇതോടൊപ്പം തണ്ടപ്പേർ റദ്ദ് ചെയ്ത ഭൂമി സർക്കാരിലേയ്ക്ക് ഏറ്റെടുക്കുന്നതിന് ദേവികുളം തഹസിൽദാർ നടപടി സ്വീകരിക്കണമെന്നും നടപടി വിവരങ്ങൾ യഥാസമയം റിപ്പോർട്ട് ചെയ്യണമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നുണ്ട്.

ഇതോടൊപ്പം സ്വകാര്യ വ്യക്തി വ്യാജ പട്ടയമുണ്ടാക്കി കയ്യേറിയ റവന്യൂ ഭൂമി സർക്കാർ ഏറ്റെടുത്തു. കേരള തമിഴ്‌നാട് അതിർത്തിയായ ചതുരംഗ പാറയിൽ കയ്യേറിയ ഒമ്പതേക്കർ ഭൂമിയാണ് പട്ടയം റദ് ചെയ്ത് ഏറ്റെടുത്തത്. എറ്റെടുത്ത ഭൂമിയിൽ റവന്യൂ വകുപ്പ് ബോർഡും സ്ഥാപിച്ചു. ചതുരംഗപ്പാറ  വില്ലേജിൽ തമിഴ്‌നാട് അതിർത്തി വേർതിരിക്കുന്ന98/2 സർവ്വേ നമ്പറിൽ ബ്ലോക്ക് നമ്പർ 18 ൽ പെട്ട ഒമ്പതേക്കർ സർക്കാർ ഭൂമിയാണ് ഏറ്റെടുത്തത്. ചതുരംഗപാറ നിവാസികളായ കൊച്ചുപറമ്പിൽ മത്തായി ചാക്കോ, കൊടിതോട്ടത്തിൽ പളനി സ്വാമി ചെട്ടിയാർ എന്നിവരുടെ പേരിൽ എൽ എ 54/69,എൽ എ 52/65 എന്നീ നമ്പരുകളിൽ വ്യാജ പട്ടയമുണ്ടാക്കി കെ വി എസ് ഫാംസ് ന്ന കമ്പനിക്ക് മറിച്ച് വിൽക്കുകയായിരുന്നു. ഇതിന് ശേഷം പട്ടയയത്തിന്റെ നമ്പർ സംബന്ധിച്ച് സംശയം നീക്കുന്നതിന് വില്ലേജ്  ഓഫീസിലെത്തി കെ വി എസ് ഫാംസ് എം ഡി ബേബി ജോസഫ് നൽകിയ അപേക്ഷയിൽ  പരിശോധന നടത്തുമ്പോളാണ് വ്യാജപട്ടയമാണെന്ന് കണ്ടെത്തുന്നത്. തുടർന്ന് വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ  നേരിട്ടെത്തി പരിശോധന നടത്തുകയും വ്യാജപട്ടയമുണ്ടാക്കി കയ്യേറിയത് റവന്യൂ  ഭൂമിയാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതേ തുടർന്ന് തഹസിൽദാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആർ ഡി ഒ പട്ടയം റദ്ദ് ചെയ്യുകയും  ഭൂമി ഏറ്റെടുക്കുന്നതിന് നിർദ്ദേശം നൽകുകയുമായിരുന്നു. ഇതേ തുടർന്നാണ് റവന്യൂ ഉദ്യോഗസ്ഥർ ഇന്ന് സ്ഥലം ഏറ്റെടുത്തത്.  സ്പെഷ്യൽ തഹസിൽദാർ എ വി തോമസ്, എച്ച് സി രാജ്കുമാർ, വില്ലേജ്  ഓഫീസർ ബി പവിത്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബോർഡ് സ്ഥാപിച്ച് ഭൂമി ഏറ്റെടുത്തത്. ഇതിനോട് ചേർന്നുള്ള മറ്റ് ഭൂമികളിലും  കയ്യേറ്റം നടന്നിട്ടുണ്ടോയെന്നും റവന്യൂ വകുപ്പ് പരിശോധിച്ച് വരികയാണ്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.