19 May 2025, Monday
KSFE Galaxy Chits Banner 2

പട്ടം എസ് യു ടി ആശുപത്രി ‘ലോക ക്വാളിറ്റി ദിനം’ ആചരിച്ചു

Janayugom Webdesk
തിരുവനന്തപുരം
November 19, 2021 4:20 pm

ലോക ക്വാളിറ്റി ദിനത്തോടനുബന്ധിച്ച് പട്ടം എസ് യു ടി ആശുപത്രിയില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ആശുപത്രിയുടെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി പരിപാടി ഉദ്ഘാടനം ചെയ്തു. ക്വാളിറ്റി വിഭാഗം ട്രയിനി ഡോ ബാലകൃഷ്ണന്‍ ആര്‍ എല്ലാവരെയും ചടങ്ങിലേയ്ക്ക് സ്വാഗതം ചെയ്തു. ആശുപത്രിയില്‍ ക്വാളിറ്റി വിഭാഗത്തിന്റെ പ്രസക്തിയെ സംബന്ധിച്ചുള്ള വിവിധ വിഷയങ്ങളെ പ്രതിപാദിച്ചു കൊണ്ട് ഡോ ഉണ്ണികൃഷ്ണന്‍ എം, ഡോ മൃണാള്‍ ശിവദാസന്‍ പിള്ള, ചീഫ് ലയ്‌സണ്‍ ഓഫീസര്‍ രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി വീഡിയോ അവതരണവും സമ്മാന വിതരണവും ക്വാളിറ്റി ചാംമ്പിയന്മാരെ ആദരിക്കലും നടന്നു. എച്ച് ആര്‍ മാനേജര്‍ ദേവി കൃഷ്ണ, ക്വാളിറ്റി ഓഫീസര്‍ ട്രീസ്സാ മേരി തുടങ്ങിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ENGLISH SUMMARY:Pattom SUT Hos­pi­tal cel­e­brates ‘World Qual­i­ty Day’
You may also like this video

Kerala State - Students Savings Scheme

TOP NEWS

May 19, 2025
May 19, 2025
May 19, 2025
May 19, 2025
May 19, 2025
May 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.