Web Desk

തിരുവനന്തപുരം

October 13, 2021, 4:29 pm

ട്രാഫിക് പോലീസുകാര്‍ക്ക് മാസ്‌ക് വിതരണം നടത്തി പട്ടം എസ്‌യുടി ആശുപത്രി

Janayugom Online

എസ് യു ടി ആശുപത്രിയില്‍ വച്ച് ട്രാഫിക് പോലീസുകാര്‍ക്ക് മാസ്‌ക് വിതരണം നടത്തി. കോവിഡ് പശ്ചാത്തലത്തില്‍ പൊതുജനങ്ങളോട് കൂടുതല്‍ സമയം ഇടപെടുന്ന ഒരു വിഭാഗമാണ് ട്രാഫിക് പോലീസ്. അവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷിതത്വം നമ്മുടേയും കൂടി ഉത്തരവാദിത്വമാണെന്ന സന്ദേശം പങ്കുവെച്ചുകൊണ്ട് കേണല്‍ രാജീവ് മണ്ണാളി, ആശുപത്രിയുടെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ N95 മാസ്‌ക്കുകള്‍ തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് സുരേഷ് കുമാര്‍, അരുണ്‍ രാജ് എന്നിവര്‍ക്ക് കൈമാറി. ആശുപത്രിയുടെ സി എല്‍ ഒ രാധാകൃഷ്ണന്‍ നായര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ അരുണ്‍ റോയ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Eng­lish Sum­ma­ry:  Pat­tom SUT Hos­pi­tal dis­trib­utes masks to traf­fic police

 

You may like this video also