20 April 2024, Saturday

Related news

September 21, 2023
March 20, 2023
December 6, 2022
November 8, 2022
October 31, 2022
October 11, 2022
June 28, 2022
June 24, 2022
April 25, 2022
March 2, 2022

മികച്ച പുനരധിവാസ കേന്ദ്രവുമായി പട്ടം എസ് യു ടി ആശുപത്രി

Janayugom Webdesk
തിരുവനന്തപുരം
October 7, 2021 5:53 pm

ആരോഗ്യ പരിപാലനരംഗത്ത് ഒരു നൂതന അധ്യായം രചിച്ചു കൊണ്ട് എസ് യു ടി പട്ടം രംഗത്ത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ന്റെ ഒരു പുതിയ സംരംഭമായ ‘ജോഗോ‘യുമായി ചേര്‍ന്ന് പട്ടം എസ് യു ടി ആശുപത്രി ഒരു പുനരധിവാസ കേന്ദ്രം ആരംഭിച്ചിരിക്കുന്നു. കൗണ്‍സിലിംഗ്, സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, വിഷ്വല്‍ ഓഡിയോ ബയോ ഫീഡ്ബാക്ക് ഉപകരണം പോലുള്ള ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ചികിത്സാ രീതികള്‍ എന്നിങ്ങനെ വിവിധ സേവനങ്ങളാണ് ഈ പുനരധിവാസ കേന്ദ്രത്തില്‍ ലഭ്യമാവുക. 

ലോകോത്തര നിലവാരം പുലര്‍ത്തുന്ന ഈ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആശുപത്രിയില്‍ വച്ച് നടന്നു. ആശുപത്രിയുടെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജോഗോയുടെ വൈസ് പ്രസിഡന്റ് ഡോ. ശ്യാം രാമ മൂര്‍ത്തി നൂതന ചികിത്സാ രീതിയെക്കുറിച്ച് വിശദീകരണം നല്‍കി. എസ് യു ടിയിലെ കണ്‍സല്‍ട്ടന്റ്മാരും ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.

ENGLISH SUMMARY:Pattom SUT Hos­pi­tal with the best reha­bil­i­ta­tion center
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.