September 24, 2023 Sunday

പാട്ടുനേര്

വിനോദ് വെള്ളായണി
May 28, 2023 2:38 am
കമ്പിളിനാരകത്തുഞ്ചം
തുഞ്ചത്ത് കാറ്റിന്റെ ചൂളം
ചൂളം വിളിക്കണ നേരം
നേരത്തെ പുഷ്പിച്ചു പൂരം


പൂരത്തിന്നാരവത്തേര്
തേരിന്നണിയത്ത് പൂവ്
പൂവിനെ പൊന്നുടലാക്കാൻ
ലാക്കുള്ള പാട്ടിന്റെ വേര്


വേരിൻ മുനമ്പത്ത് സൂര്യൻ
സൂര്യമുഖമാകെ ചോപ്പ്
ചോന്ന മിഴിക്കുള്ളിലാഴി
ആഴിയിൽ അത്ഭുതദ്വീപ്


ദ്വീപിന്റെ ഒത്ത നടുക്ക്
മീനുകൾ തൻ പടയോട്ടം
ഓട്ടക്കാരൊരുമുഴംനീട്ടി
നീട്ടിയെറിഞ്ഞിട്ടു കാവ്യം


കാവ്യപ്പെരുന്തണൽപ്പായ
നീർത്തി വിരിച്ചുറങ്ങുമ്പോൾ
മൂടൽമഞ്ഞു വകഞ്ഞെൻ
നേരു വരഞ്ഞിട്ടു താരം


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.