Sunday
15 Dec 2019

ട്രംപിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച തെരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാനെ 47 മാസം ജയിലിലടയ്ക്കാന്‍ ഉത്തരവ്

By: Web Desk | Friday 8 March 2019 6:56 PM IST


വെര്‍ജീനിയ: യുഎസിൽ  പ്രസിഡന്റ് ട്രംപിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച തെരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാന്‍ പോള്‍ മനഫോര്‍ട്ടിനെ 47 മാസം ജയിലിലടയ്ക്കാന്‍ വെര്‍ജിനിയ ഫെഡറല്‍ ജഡ്ജി ടി എസ് എല്ലിയറ്റ് ഉത്തരവിട്ടു. ഇതിനുപുറമെ 50,000 ഡോളര്‍ പിഴയടക്കണമെന്നും ഉത്തരവില്‍ പറയുന്നു.

പത്തുവര്‍ഷം തടവു ലഭിക്കാവുന്ന മറ്റൊരു കേസില്‍ വാഷിങ്ടണ്‍ ഡിസി ഡിസ്ട്രിക്റ്റ് കോടതിയില്‍ വിധി പറയാനിരിക്കെയാണ് ഈ വിധി. ബാങ്ക് തട്ടിപ്പ്, ടാക്‌സ് വെട്ടിപ്പ്, വിദേശ ബാങ്ക് അക്കൗണ്ട് ഫയല്‍ ചെയ്യാതിരുന്നത് തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് പോള്‍ ശിക്ഷിക്കപ്പെട്ടത്.

കോടതി മുറിയില്‍ വീല്‍ചെയറില്‍ എത്തിയ 69 വയസുകാരനായ പോളിനോട് ദയവുണ്ടാകണം എന്ന അഭ്യര്‍ത്ഥന കോടതി പരിഗണിച്ചില്ല. പോളിന് സംഭവിച്ചത് ദുഃഖകരമാണെങ്കിലും മാപ്പു നല്‍കാന്‍ കഴിയില്ലെന്നാണ് ട്രംപ് പ്രതികരിച്ചത്. ഈ കേസില്‍ പോളിന് 38 മാസം ജയിലില്‍ കഴിയേണ്ടി വരും. 9 മാസം ഇളവു ലഭിക്കും.

Related News