23 April 2024, Tuesday

പവിഴം ഗ്രൂപ്പ് ഹോം കെയർ ഉല്പന്ന വിപണിയിലേക്ക്‌

Janayugom Webdesk
കൊച്ചി
October 9, 2021 5:38 pm

പവിഴം ഗ്രൂപ്പ് വിവിധ ഹോം കെയർ ഉല്‌പന്നങ്ങളുമായി ഇന്ത്യൻ ഹോം കെയർ വിപണിയിൽ പ്രവേശിക്കാൻ തയ്യാറെടുക്കുന്നു .പുതിയ ഉല്പന്ന ശ്രേണിയിലെ ആദ്യത്തേതായ പവ്വർ ഷൈൻ ഡിഷ് വാഷ് ലിക്വിഡിൻറെ ലോഗോ പ്രകാശനം കൊച്ചിയിൽ നടന്ന ചടങ്ങിൽ സിനിമ നടൻ ഇന്നസെൻറ് നിർവ്വഹിച്ചു. മിതമായ വിലയും ഉന്നത ഗുണനിലവാരവുമുള്ളതുമായ കമ്പനിയുടെ പുതിയ പ്രോഡക്ടുകൾ ഉടനെ വിപണിയിൽ എത്തുമെന്ന് കമ്പനി ഡയറക്ടർമാരായ ഗോഡ്‌വിൻ ആൻറണിയും ദീപക് ജോസും അറിയിച്ചു. എൽ എൻ ഡി ഐ എ പ്രോഗ്രാം ഡയറക്ടർ ആഷിൻ യു എസും ചടങ്ങിൽ സാന്നിഹീതനായിരുന്നു. 

ENGLISH SUMMARY:Pavizham Group enters the home care prod­uct market
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.