നിർഭയ കേസ് പ്രതി പവൻ ഗുപ്ത സമർപ്പിച്ച സ്പെഷൽ ലീവ് പെറ്റീഷൻ സുപ്രീം കോടതി ജനുവരി 20ന് പരിഗണിക്കും. സംഭവം നടന്ന സമയത്ത് തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് കാണിച്ചാണ് പവൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ ഇതേ വാദമുന്നയിച്ച് പവൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തന്നെ കുട്ടിക്കുറ്റവാളിയായി വിചാരണയ്ക്കു വിധേയനാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡൽഹി ഹൈക്കോടതി പവന്റെ ആവശ്യം തള്ളി. ഇതിനെതിരെയാണ് പവൻ സുപ്രീം കോടതിയിലെത്തിയിരിക്കുന്നത്.
അതേസമയം കേസിലെ നാലുപ്രതികളുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാനുള്ള മരണ വാറന്റ് ഡൽഹി പാട്യാല ഹൗസ് കോടതി വെള്ളിയാഴ്ച പുറപ്പെടുവിച്ചു. ഫെബ്രുവരി ഒന്നിന് രാവിലെ ആറുമണിക്കാണ് പ്രതികളെ തൂക്കിലേറ്റുക. നേരത്തെ ജനുവരി 22ന് വധശിക്ഷ നടപ്പാക്കാനായിരുന്നു തീരുമാനം. ഇതിനായി മരണ വാറന്റും പുറപ്പെടുവിച്ചിരുന്നു. എന്നാൽ പ്രതികളിൽ ഒരാളായ മുകേഷ് സിങ് ദയാഹർജി സമർപ്പിച്ചതിനു പിന്നാലെ വധശിക്ഷ നടപ്പാക്കൽ നീളുകളായായിരുന്നു. 2012 ഡിസംബർ 16നാണ് പാരാമെഡിക്കൽ വിദ്യാർത്ഥിനിയായ 23കാരി കൂട്ടബലാത്സംഗത്തിനിരയായത്. കേസിൽ ആകെ ആറുപ്രതികളാണ് ഉണ്ടായിരുന്നത്.
ഒന്നാംപ്രതി രാംസിങ് തിഹാർ ജയിലിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കേ തൂങ്ങിമരിച്ചു. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈൽ നിയമപ്രകാരമാണ് വിചാരണ ചെയ്തത്. ഇയാൾ മൂന്നുവർഷത്തെ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങി. അക്ഷയ് ഠാക്കൂർ സിങ്, പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിങ് എന്നിവരാണ് വധശിക്ഷ കാത്തുകഴിയുന്നത്.
English Summary: Pawan Gupta’s plea will be heard on May 20 in Nirbhaya case.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.