പവൻ ഹാൻസിൻറെ ഹെലികോപ്റ്റർ തിരുവനന്തപുരത്ത് എത്തി. കേരളം വാടകയ്ക്ക് എടുത്ത പവൻ ഹാൻസിൽ രണ്ട് ക്യാപ്റ്റന്മാരും മൂന്ന് എഞ്ചിനിയർമാരും ആദ്യ സംഘത്തിലുണ്ട്. ഡൽഹിയിൽ നിന്നും മരുന്നുമായി എത്തിയ ഇരട്ട എൻജിൻ ഹെലികോപ്റ്ററിൽ രോഗികളെ എയർലിഫ്റ്റ് ചെയ്യാനുള്ള സൗകര്യമുണ്ട്. കൂടാതെ ഹെലികോപ്റ്ററിൽ 11 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുകയും ചെയ്യും.
തിരുവനന്തപുരം ചാക്കയിലെ രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലാണ് ഹെലികോപ്റ്റർ ഉള്ളത്. പവൻഹാൻസിൻറെ ഓഫീസും ഇവിടെയാണ് ഒരുക്കിയിട്ടുള്ളത്. 20 മണിക്കൂർ പറത്താൻ ഒരു കോടി 44 ലക്ഷം രൂപ വാടകയ്ക്കാണ് സർക്കാർ പവൻ ഹാൻസ് കമ്പനിക്ക് കരാർ നൽകിയത്. കമ്പനിക്ക് കരാർ നൽകിയതിന് എതിരെ പ്രതിപക്ഷം വലിയ വിമർശനം ഉയർത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.