കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍. രാജ്യത്തെ വര്‍ഗീയ സംഘര്‍ഷങ്ങളിലും കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിന്റെയും പേരിലണ് ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരെ ശരദ് പവാര്‍ രംഗത്തെത്തിയത്.
ലോകാരോഗ്യ സംഘടനാ തലവനേയും ബ്രിട്ടീഷ് പ്രധാനമന്ത്രിയേയും പോലുള്ള വിദേശ നേതാക്കളെ ഗുജറാത്തിലേക്ക് ക്ഷണിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെയും അദ്ദേഹം ചോദ്യം ചെയ്തു.പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ എന്‍ സി പി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന ശരദ് പവാര്‍ പറഞ്ഞു. ‘ഒരു അന്താരാഷ്ട്ര നേതാവ് ഗുജറാത്ത് സന്ദര്‍ശിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നാല്‍ അത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപോ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങോ ആകട്ടെ, അല്ലെങ്കില്‍ യു കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഏറ്റവും പുതിയ സന്ദര്‍ശനമോ ആകട്ടെ, എല്ലാവരെയും ഗുജറാത്തിലേക്കാണ് കൊണ്ടുപോയത്,
മറ്റ് സംസ്ഥാനങ്ങളിലേക്കല്ല അദ്ദേഹം ചൂണ്ടിക്കാട്ടി.മറ്റ് സംസ്ഥാനങ്ങളെ കുറിച്ച് ഡല്‍ഹിയിലെ ഭരണാധികാരികള്‍ എന്താണ് ചിന്തിക്കുന്നത് എന്ന് ഇത് കാണിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാസം ആദ്യം ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കിടെ ഡല്‍ഹിയിലെ ജഹാംഗീര്‍പുരി പ്രദേശത്ത് അടുത്തിടെയുണ്ടായ അക്രമത്തെക്കുറിച്ച് സംസാരിച്ച എന്‍ സി പി മേധാവി, ദേശീയ തലസ്ഥാനത്തെ വര്‍ഗീയ കലാപങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരാജയപ്പെട്ടു എന്നും പറഞ്ഞു. ഡല്‍ഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണെന്ന് എടുത്ത് പറഞ്ഞ് കൊണ്ടായിരുന്നു ശരദ് പവാറിന്റെ പ്രസംഗം.
ഡല്‍ഹിയില്‍ എന്തെങ്കിലും സംഭവിച്ചാല്‍, ആ സന്ദേശം ലോകത്തിന് മൊത്തം കൈമാറുന്നതാണ്. ഡല്‍ഹിയില്‍ അസ്വസ്ഥതയുണ്ടെന്ന് ലോകം സങ്കല്‍പ്പിക്കും,’ ശരദ് പവാര്‍ പറഞ്ഞു. ഡല്‍ഹിയെ ഏകീകൃതവും അവിഭക്തവുമായി നിലനിര്‍ത്താന്‍ അമിത് ഷാ നടപടികള്‍ സ്വീകരിക്കേണ്ടതായിരുന്നു, പക്ഷേ അദ്ദേഹം അതില്‍ പരാജയപ്പെട്ടു. നിങ്ങള്‍ക്ക് അധികാരമുണ്ട്, പക്ഷേ നിങ്ങള്‍ക്ക് ഡല്‍ഹി പോലൊരു നഗരം കൈകാര്യം ചെയ്യാന്‍ പോലും കഴിയില്ല, ”ശരദ് പവാര്‍ പരിഹസിച്ചു. എന്‍ സി പി നേതാക്കളായ അനില്‍ ദേശ്മുഖിന്റെയും നവാബ് മാലിക്കിന്റെയും അറസ്റ്റിനെ കുറിച്ചും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെതിരെ തിരിഞ്ഞു.
അനില്‍ ദേശ്മുഖും നവാബ് മാലിക്കും കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം നേരിടുകയാണ്. ആദ്യംമുന്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരെ 100 കോടി രൂപ കൈക്കൂലി വാങ്ങി എന്ന് ആരോപിച്ചു. എന്നാല്‍ പിന്നീട് അവര്‍ അത് നാല് കോടി രൂപയാക്കി മാറ്റി. അതുപോലെ സംസ്ഥാന മന്ത്രി നവാബ് മാലിക്കിനെതിരായ 20 വര്‍ഷം പഴക്കമുള്ള ഒരു കേസ് തിരഞ്ഞെടുത്ത് കുത്തിപൊക്കി.
അത് കെട്ടിച്ചമച്ചതാണ്, ശരദ് പവാര്‍ ആരോപിച്ചു. എന്‍ സി പിയെയോ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെയോ ഇ ഡിയുടെയോ സി ബി ഐയുടെയോ സഹായത്തോടെ കബളിപ്പിക്കാം എന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു എങ്കില്‍ അവര്‍ വിഡ്ഢികളുടെ പറുദീസയില്‍ ആണ് ജീവിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ദിവസങ്ങളായി ഗുജറാത്തിലാണ്. സംസ്ഥാനത്ത് നിരവധി ലോക നേതാക്കളെ ഉള്‍പ്പെടുത്തിയുള്ള പരിപാടിയും സംഘടിപ്പിച്ചിരുന്നു.
English Summary:Pawar lashes out at Center Why are all world leaders invited only to Gujarat?
You may also like this video: