വൈദ്യുത ബില്ലിന്റെ 70 ശതമാനം അടച്ചാൽ മതി: കെഎസ്ഇബി

Web Desk

കൊച്ചി

Posted on June 17, 2020, 9:33 pm

ഗാർഹിക ഉപയോക്താക്കളുടെ ദ്വൈമാസ ബില്ലിങ് രീതി മാറ്റാനാവില്ലെന്ന് കെഎസ്ഇബി ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ 30 വർഷമായി തുടരുന്നതാണ് ദ്വൈമാസ ബില്ലിങ് രീതി. ഇതിന് റെഗുലേറ്ററി കമ്മിഷന്റെ അംഗീകാരവുമുണ്ട്. ഉപഭോക്താക്കളിൽ നിന്നും അമിത ചാർജ് ഈടാക്കിയിട്ടില്ലെന്നും കെഎസ്ഇബി ഹൈക്കോടതിയെ അറിയിച്ചു.

ഉപയോഗിച്ച വൈദ്യുതിക്കാണ് ബില്ല് നൽകിയത്. ലോക്ഡൗൺ മൂലം മീറ്റർ റീഡിങ് എടുക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ മൂന്ന് ബില്ലുകളുടെ ശരാശരി കണക്കാക്കിയാണ് ബില്ല് നൽകിയത്. ബില്ലിന്റെ 70 ശതമാനം അടച്ചാൽ മതി. ബാക്കി തുക അടുത്ത തവണ ക്രമീകരിക്കുമെന്നും കെഎസ്ഇബി കോടതിയിൽ വ്യക്തമാക്കി.

ഹർജിക്കാരുടെ വാദം അടിസ്ഥാന രഹിതമാണെന്നും കെഎസ്ഇബി കോടതിയെ അറിയിച്ചു.
ലോക്ഡൗണിനെത്തുടർന്ന് വൈദ്യുതി ചാർജ്ജ് അമിതമായി വർധിച്ചെന്നും, നിലവിലെ ദ്വൈമാസ ബില്ലിങ്ങിന് പകരം മാസാടിസ്ഥാനത്തിൽ ബില്ല് തയ്യാറാക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് മൂവാറ്റുപുഴ സ്വദേശി വിനയകുമാർ ആണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

eng­lish sum­ma­ry: pay only 70 per­cent­age of elec­tric­i­ty bill: KSEB

you may also like this video: