പേടിഎമ്മിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു

Web Desk

ന്യൂഡല്‍ഹി

Posted on September 18, 2020, 3:09 pm

പേമെന്റ് ആപ്പായ പേടിഎമ്മിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. തുടര്‍ച്ചയായി ഗൂഗിളിന്‍റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ റിപ്പോര്‍ട്ട്. എന്നാല്‍ പേടിഎമ്മിന്റെ പേമെന്റ് ആപ്പ് മാത്രമാണ് ഇപ്പോള്‍ ലഭ്യമാകാതെയുള്ളു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പേടിഎമ്മിന്റെ അനുബന്ധ ആപ്പുകളായ പേടിഎം മണി, പേടിഎം മാള്‍ എന്നിവ ഇപ്പോഴും ലഭ്യമാണ്.

Eng­lish sum­ma­ry: Paytm removed from google play store

You may also like this video: