June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

പഴംപൊരിയും മീൻകറിയും തിരിച്ചെത്തി എങ്കിലും തൊട്ടാൽ പൊള്ളും! റെയിൽവേയുടെ പുതുക്കിയ ഭക്ഷണ നിരക്ക് ഇങ്ങനെ

By Janayugom Webdesk
January 23, 2020

മലയാളികളുടെ പ്രിയ ഭക്ഷണ വിഭവങ്ങള്‍ മെനുവിൽ നിന്നും ഒഴിവാക്കിയ തീരുമാനം പിൻവലിച്ചെങ്കിലും മലയാളികളുടെ കൈ പൊള്ളിക്കാൻ ഒരുങ്ങി റെയിൽവേ. മീന്‍കറി, പഴംപൊരി എന്നിവയുടെ വിലയാണ് ഇരട്ടിയാക്കിയത്. മീന്‍കറിയുള്‍പ്പെടുത്തിയ ഊണിന് 35 രൂപയില്‍ നിന്ന് 70 രൂപയായും പഴംപൊരിയുള്‍പ്പെടെയുള്ള പലഹാരങ്ങള്‍ക്ക് എട്ട് രൂപയില്‍ നിന്ന് 15 രൂപയാക്കിയുമാണ് പരിഷ്കാരങ്ങൾ. ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനാണു (ഐആർസിടിസി) മെനു പരിഷ്കരിച്ചു നിരക്കുകൾ കൂട്ടിയത്.

ട്രെയിനുകളിലെ ഭക്ഷണ നിരക്ക് കൂട്ടിയതിന് പിന്നാലെ സ്റ്റേഷനുകളിലെ സ്റ്റാളുകളിലെ വില നിരക്കുകയും യഥേയിഷ്ടം വർദ്ധിപ്പിച്ചിട്ടുണ്ട്. ആലു ബോണ്ട, കച്ചോരി, സമൂസ എന്നിവയ്ക്കു 2 എണ്ണത്തിന് 20 രൂപ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്. രണ്ട് ഇഡലിക്കൊപ്പം 30 ഗ്രാം വീതമുളള രണ്ട് ഉഴുന്നുവട നിർബന്ധമായി വാങ്ങണമെന്നും പുതിയ പാക്കേജിലുണ്ട്. മൂന്നാമതൊരു ഇഡലി വേണമെങ്കിൽ വീണ്ടും ഇതേ കോംബോ 35 രൂപ കൊടുത്തു വാങ്ങണം.

you may also like this video;

മലയാളിയുടെ ഭക്ഷണമായ അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല എന്നിവയൊഴിവാക്കിയത് വലിയ വിമര്‍ശനമായതിനെ തുടര്‍ന്ന് മുന്‍പ് വിതരണം ചെയ്ത വിഭവങ്ങള്‍ എല്ലാം വീണ്ടും റെയില്‍വേ വിതരണം ചെയ്യുമെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ ലഘുഭക്ഷണങ്ങളായ പഴംപൊരി, ബജി, ഇലയട, കൊഴുക്കട്ട, ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയൻ എന്നിവയെല്ലാം ഒഴിവാക്കി പകരം സമൂസ, കച്ചോരി, ആലു ബോണ്ട, സ്റ്റഫ്ഡ് പക്കോഡ എന്നിവയെ എല്ലാം കൊണ്ടു വരികയായിരുന്നു.

നേരത്തെ റെയിൽവേ വെജിറ്റേറിയൻ റിഫ്രഷ്മെന്റ് റൂമുകളിലെയും (വിആർആർ), റസ്റ്ററന്റുകളിലെയും ഭക്ഷണ നിരക്ക് അടുത്തിടെ കുത്തനെ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് മെനുവില്‍ പുതിയ പരിഷ്കരണങ്ങൾ കൊണ്ടു വന്നത്.

Eng­lish Sum­ma­ry: Pazham­po­ri fish cur­ry rate was increased in railway.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.