പഴശ്ശി പാര്‍ക്ക് സഞ്ചാരികള്‍ക്കായി തുറക്കുന്നു

Web Desk

മാനന്തവാടി

Posted on December 03, 2018, 3:03 pm

നവീകരണ പ്രവര്‍ത്തികള്‍ അന്തിമഘട്ടത്തില്‍ മാനന്തവാടി പഴശ്ശി പാര്‍ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വിനോദസഞ്ചാരികള്‍ക്കായി തുറക്കുന്നു. 1994 ലിലാണ് കബനി പുഴയോരത്ത് പ്രകൃതി രമണീയമായ പാര്‍ക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചത്. കുട്ടികളുടെ പാര്‍ക്ക്, ബോട്ടിംഗ്, കൃത്രിമ വെള്ളച്ചാട്ടം, നിരവധി ഇരിപ്പിടങ്ങള്‍ എന്നിവയെല്ലാം ഇവിടെ സജ്ജീകരിച്ചിരുന്നു.

നിരവധി ആളുകളാണ് പാര്‍ക്ക് സന്ദര്‍ശിക്കാനായി എത്തിയിരുന്നത്. അവധി ദിവസങ്ങളിലും മറ്റും ആയിരത്തിലധികം ആളുകള്‍ പാര്‍ക്കിലെത്തുകയും ഡിടിപിസിക്ക് നല്ലൊരു തുക വരുമാന ഇനത്തില്‍ ലഭിക്കുകയും ചെയ്തിരുന്നു. പീന്നീട് പാര്‍ക്ക് നാശത്തിലേക്ക് കൂപ്പ് കുത്തുകയായിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ തലത്തിലുമെല്ലാം നിരവധി പദ്ധതികള്‍ക്ക് രൂപം നല്‍കിയെങ്കിലും ഒന്നും നടപ്പിലാകാതയതൊടെ പാര്‍ക്ക് തീര്‍ത്തും ഉപയോഗ യോഗ്യമല്ലാതായി മാറുകയായിരുന്നു. സംസ്ഥാന ടൂറിസം വകുപ്പിന്റ 50 ലക്ഷം രൂപയും ജില്ലാ ടൂറിസം വകുപ്പിന്റ് 36 ലക്ഷം രൂപയും ഉപയോഗിച്ചാണ് നവീകരണ പ്രവര്‍ത്തികള്‍ നടത്തിയത് കൂടാതെ പ്രളയനഷ്ടമായി ലഭിച്ചതുകയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ടൈല്‍ പാകല്‍, ഇന്റര്‍ലോക്കിംഗ്, കുട്ടികളുടെ പാര്‍ക്ക്, കൈവരികള്‍, ഇരിപ്പിടങ്ങള്‍, ഓഫീസ് ബ്‌ളോക്ക്, കഫ്റ്റീരിയ, വികലാംഗര്‍ക്കായുള്ള പ്രത്യേക ടോയ്‌ലറ്റ്, മുള ഉപയോഗിച്ചുള്ള ബോട്ട് ജെട്ടി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പെഡല്‍, തുഴച്ചില്‍ ബോട്ടുകളാണ് വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. എന്നാല്‍, ആവശ്യാനുസരണം ജീവനക്കാരില്ലാത്തതാണ് ബോട്ടിംഗിനുള്ള പ്രധാന തടസ്സം.

രണ്ടാം ഘട്ട നവീകരണ പ്രവര്‍ത്തികള്‍ക്കായി രണ്ട് കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പാത്ത് വെ, പാര്‍ക്ക് മുഴുവന്‍ വൈദ്യുതീകരണം എന്നിവയാണ് രണ്ടാം ഘട്ട പ്രവര്‍ത്തികളില്‍ ഉള്ളത്. വൈദ്യുതി കരണം പൂര്‍ത്തിയാകുന്നതൊടെ പാര്‍ക്കിന്റ് പ്രവര്‍ത്തന സമയം രാത്രീ 9 മണി വരെ ദീര്‍ഘിപ്പിക്കും.ഇത് നഗരത്തിലും പരിസര പ്രദേശ പ്രദേശങ്ങളിലും ഉള്ളവര്‍ക്ക് ഏറെ പ്രയോജനകരമായി മാറും. ഡിസംമ്പര്‍ രണ്ടാം വാരത്തില്‍ പാര്‍ക്ക് തുറന്ന് കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പാര്‍ക്ക് മാനേജര്‍ ബൈജു പറഞ്ഞു.