Web Desk

February 21, 2021, 6:27 pm

യുഡിഎഫിനോട് അന്ത്യശാസനവുമായി പി സി ജോര്‍ജ്

Janayugom Online

ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ട്എല്‍ഡിഎഫില്‍ പ്രവേശിച്ചതോടെ വലിയ പ്രതിസന്ധിയാണ് കോട്ടയം ജില്ലയില്‍ യുഡിഎഫ് നേരിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരാജയമാണ് യുഡിഎഫിന് ഏറ്റുവാങ്ങേണ്ടിവന്നത്. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ള മണ്ഡലം ഉള്‍പ്പെടെ യുഡിഎഫ് പരാജയമടയുന്ന കാഴ്ചയാണ് കണ്ടത്, ജില്ലയിലെ മുന്നണിയുടെ നട്ടെല്ലായിരുന്ന ഒരു ഘടകക്ഷി പോയതോടെ പല മണ്ഡലങ്ങളും ഇത്തവണ കൈവിട്ടേക്കുമെന്ന ആശങ്ക ശക്തമാണ്. ഈ സാഹചര്യത്തിലാണ് മുന്നണിക്ക് പുറത്തുള്ളവരെ കൂടി സഹകരിപ്പിക്കാനുള്ള നീക്കം നേതാക്കള്‍ തുടങ്ങിയത്.

പാല സീററിന്‍റെ പേരില്‍ മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ഘടകകക്ഷിയായി ചേരുവാനുളള ശ്രമങ്ങള്‍ നടത്തി. എന്നാല്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി ആവശ്യപ്പെടുന്നത് കാപ്പന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ്. ജില്ലയിലെ മറ്റൊരു പ്രമുഖ നേതാവായ പിസി ജോര്‍ജിന്‍റെ കാര്യത്തില്‍ സംസ്ഥാന തലത്തിലെ നേതാക്കള്‍ക്ക് താല്‍പര്യം ഉണ്ടെങ്കിലും പ്രാദേശിക വിഭാഗത്തില്‍ നിന്നും ഉയരുന്ന എതിര്‍പ്പിനാല്‍ ഒരു തീരുമാനം എടുക്കാന്‍ നേതൃത്വത്തിന് സാധിക്കുന്നുകഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാറില്‍ ചീഫ് വിപ്പായിരുന്നു വ്യക്തിയാണ് പിസി ജോര്‍ജ്. അന്ന് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ഭാഗമായി പൂഞ്ഞാറില്‍ നിന്ന് വിജയിച്ചായിരുന്ന പിസി ജോര്‍ജ് സഭയില്‍ എത്തിയത്.

കെ എം മാണിയെ ഏറ്റവും കൂുടുതല്‍ ആക്ഷേപിച്ച നേതാക്കളിലൊരാളാണ് പി സി ജോര്‍ജ്. പാല മെമ്പര്‍ എന്നാണ് പലപ്പോഴും സംബോധന പോലും ചെയ്തിരുന്നത്യുഡിഎഫ് വിട്ട പിസി ജോര്‍ജ് 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്നും സ്വതന്ത്രനായി വിജയിച്ചു.ഇടക്കാലത്തില്‍ എന്‍ഡിഎയുടെ ഭാഗമായിരുന്നെങ്കിലും അധികം വൈകാതെ അദ്ദേഹം മുന്നണി വിട്ടു. പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പ് സമയത്തോട് അനുബദ്ധിച്ചാണ് യുഡിഎഫിലേക്കുള്ള പ്രവേശന സാധ്യതകള്‍ പിസി ജോര്‍ജ് ശക്തമാക്കിയത്. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ഏതെങ്കിലും മുന്നണിയുടെ ഭാഗമാവുമെന്നും യുഡിഎഫിനോടാണ് താല്‍പര്യമെന്നുമായിരുന്നു പിസി ജോര്‍ജിന്‍റെ പ്രതികരണം. കേരള കോണ്‍ഗ്രസ് എം കൂടി മുന്നണി വിട്ട സാഹചര്യത്തില്‍ പിസി ജോര്‍ജിനെ യുഡിഎഫിലേക്ക് കൊണ്ടുവരുന്നത് ഗുണം ചെയ്യുമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിനായിരുന്നു പിസി ജോര്‍ജിനോട് കൂടുതല്‍ താല്‍പര്യം.

ജോസഫ് വാഴക്കന്‍ മുഖേന നേരത്തെ തന്നെ മുന്നണി പ്രവേശനം സംബന്ധിച്ച് ചര്‍ച്ച നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ എ ഗ്രൂൂപ്പ് നഖശിഖാന്തം എതിര്‍ക്കുന്നു. പ്രാദേശിക നേതൃത്വം പി സി ജോര്‍ജിന്‍റെ വരവിനെ ശക്തമായി എതിര്‍ക്കുകയാണ്. ജോര്‍ജ്ജിനെ മുന്നണിയില്‍ എടുത്താല്‍ പാര്‍ട്ടി വിടുമെന്ന ഭീഷണിയിലാണവര്‍. മുന്നണി പ്രവേശനം സംബന്ധിച്ച് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടന്നെന്നും തീരുമാനം ഉടന്‍ ഉണ്ടാവുമെന്നും പിസി ജോര്‍ജ് അറിയിച്ചു.

പൂഞ്ഞാറിന് പുറമെ കോട്ടയം ജില്ലയ്ക്ക് അകത്തും പുറത്തുമായി കൂടുതല്‍ സീറ്റുകള്‍ പിസി ജോര്‍ജ് ആവശ്യപ്പടുന്നുവെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പുഞ്ഞാറിന് പുറമെ ജില്ലയിലെ മറ്റ് മണ്ഡലങ്ങളില്‍ തനിക്ക് വലിയ സ്വാധീനം ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ അവകാശവാദം. ഈരാറ്റുപേട്ട‑വാഗമണ്‍ റോഡ് ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ വന്‍ പ്രതിഷേധവും പിസി ജോര്‍ജിനെതിരെ പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസ് നടത്തിവരുന്നു. പൂഞ്ഞാര്‍ സീറ്റ് പിസി ജോര്‍ജിനും കേരള കോണ്‍ഗ്രസ് ജോസഫിനും വിട്ടു കൊടുക്കാതെ കോണ്‍ഗ്രസ് തന്നെ ഏറ്റെടുത്ത് മത്സരിക്കണമെന്നാണ് ഇവരുടെ ആവശ്യം. പ്രാദേശിക തലത്തില്‍ നിന്ന് തന്നെയുള്ള സ്ഥാനാര്‍ത്ഥികളേയും ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നു. പിസി ജോര്‍ജിനെതിരായ ഇത്തരം പ്രതിഷേധം ശക്തമായ വരുന്നതിനിടയിലാണ് ഒരു ദിവസം അദ്ദേഹം പത്രസമ്മേളനം നടത്തി ഉമ്മന്‍ചാണ്ടിക്കെതിരെ വീണ്ടും ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

തന്‍റെ മുന്നണി പ്രവേശനത്തിന് തടസ്സം നില്‍ക്കുന്നത് ഉമ്മന്‍ചാണ്ടിയാണെന്നായിരുന്നു പിസി ജോര്‍ജ് ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇരു കക്ഷികള്‍ക്കിടയിലും ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് സൂചന. പിസി ജോര്‍ജിനെ പാലായില്‍ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിപ്പിക്കാം എന്ന നിര്‍ദേശവും ഇതിനിടയില്‍ ഉയര്‍ന്ന് വന്നു. എന്നാല്‍ മുന്നണി പ്രവേശനം ഇല്ലാതെ സ്വതന്ത്രനായി മത്സരിക്കാനില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഒന്നിലധികം സീറ്റുകള്‍ ഉറപ്പാക്കി യുഡിഎഫ് പ്രവേശം സാധ്യമാക്കാനാണ് പിസി ജോര്‍ജ് ഇപ്പോഴും ശ്രമിക്കുന്നത്.മുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ അനിശ്ചിതമായി നീളുന്നതില്‍ താല്‍പര്യം ഇല്ല. വ്യക്തമായ നിലപാട് അറിയിക്കണം. യുഡിഎഫിന്‍റെ തീരുമാനം അറിയാന്‍ 24 വരെ കാത്തിരിക്കും. അതിന് ശേഷവും തീരുമാനം ഉണ്ടായില്ലെങ്കില്‍ സ്വന്തം നിലപാടുമായി മുന്നോട്ട് പോവാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം. മുന്നണിയുടെ ഭാഗമായും അല്ലാതെയും മത്സരിക്കാന്‍ ഒരുങ്ങി നില്‍ക്കണമെന്നാണ് പിസി ജോര്‍ജ് അണികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

Eng­lish Sum­ma­ry : PC George gives last warn­ing to UDF

You may also like this video :