Friday
22 Feb 2019

പിസി ജോര്‍ജ്ജ് ഒടുവില്‍ ഖേദപ്രകടനം നടത്തി

By: Web Desk | Wednesday 12 September 2018 2:02 PM IST

കോട്ടയം: അവരെ കന്യാസ്ത്രീയായി കൂട്ടുന്നില്ല, എന്നാൽ മോശം പരാമർശം പിൻ‌വലിക്കുന്നു. പിസി ജോർജ്.

ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചുവെന്ന സംഭവത്തില്‍ ഇരയായ കന്യാസ്ത്രീയെ വാക്കുകളാല്‍ അപമാനിച്ച പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ് ഒടുവില്‍ ഖേദപ്രകടനം നടത്തി. തന്റെ പരാമര്‍ശം തെറ്റായി പോയി എന്നും പരാമര്‍ശം പിന്‍വലിക്കുന്നതായും പിസി പറഞ്ഞു. ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

എന്നാല്‍ താന്‍ അവരെ കന്യാസ്ത്രീയായി കൂട്ടുന്നില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. കോട്ടയം പ്രസ് ക്ലബിലെ വാര്‍ത്താസമ്മേളനത്തില്‍ താന്‍ ആ കന്യാസ്ത്രിക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റായി പോയി. വേശ്യ എന്ന പദപ്രയോഗം നടത്താന്‍ പാടില്ലായിരുന്നു. എന്നാല്‍, ഈ പദപ്രയോഗം ഒഴിച്ച്‌ താന്‍ പറഞ്ഞ എല്ലാ കാര്യങ്ങളിലും ഉറച്ചു നില്‍ക്കുകയാണ്’- പിസി ജോര്‍ജ് പറഞ്ഞു.