എൽഡിഎഫിന് സംസ്ഥാനത്ത് ഭരണത്തുടർച്ച കിട്ടുമെന്നു ജനപക്ഷം നേതാവ് പി. സി ജോര്‍ജ്. നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഒരു സ്വാകര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി, എൽഡിഎഫുമായി ഇതുവരെ ചർച്ചകൾ നടത്തിയിട്ടില്ലെന്നും, മുന്നണി അവരുടെ വാതിൽ തുറന്നിട്ട് തന്നെ വിളിച്ചാൽ മാത്രമേ അങ്ങനെ ചിന്തിക്കേണ്ട കാര്യമുള്ളുവെന്നും സിപി ജോർജ് പറഞ്ഞു. യുഡിഎഫ് പ്രവേശന നീക്കം അവസാനിച്ചു.
പാലം കടന്നാൽ കൂരായണ എന്ന സമീപനമാണ് ഉമ്മൻ ചാണ്ടിയുടേതെന്നും പിസി ജോർജ് തുറന്നടിച്ചു.എല്ലാം കൊണ്ടുപോകാനാണ് കുഞ്ഞാലിക്കുട്ടിയുടെ വരവെന്നും കുഞ്ഞാലിക്കുട്ടിയുടെ വരവ് യുഡിഎഫിൻ്റെ സർവനാശത്തിൻ്റെ തുടക്കമാണെന്നും പിസി ജോർജ് പറഞ്ഞു.അതേസമയം, ചില വിവാദ പരാമർശങ്ങൾ കൂടി പിസി ജോർജ് നടത്തി.
english summary;
PC George says LDF will continue to rule the state
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.