കോട്ടയം പായിപ്പാട് വ്യാജവാർത്ത വിശ്വസിച്ച് തെരുവിലിറങ്ങിയ അതിഥി തൊഴിലാളികളെ ഉപയോഗിച്ച് നേട്ടം കൊയ്യാൻ ശ്രമിച്ച് കേരളത്തിലെ കോൺഗ്രസ്. സ്വന്തം നാട്ടിലേക്ക് പോകാൻ വാഹനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന വ്യാജവാർത്ത വിശ്വസിച്ചാണ് അതിഥി തൊഴിലാളികൾ തെരുവിലിറങ്ങിയിയത്. വ്യാജവാർത്തകൾ ദേശിയ തലത്തിൽ അടക്കം പ്രചിരിപ്പിച്ചാണ് കോൺഗ്രസ് തെറ്റിദ്ധാരണ പടർത്താൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
നൂറുകണക്കിന് അതിഥി തൊഴിലാളികൾക്ക് മൂന്നുദിവസമായി ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ല. ഇതിനു വേണ്ടി സമരം ചെയ്തവരെ കേരളാ പൊലീസ് അതിക്രൂരമായി തല്ലി ചതച്ചുവെന്നാണ് എഐസിസി സെക്രട്ടറിയും മുൻ എംഎൽഎയുമായ പി സി വിഷുനാഥ് ട്വിറ്ററിലൂടെ അടക്കം വ്യാജപ്രചരണം നടത്തുന്നത്. കേരളത്തിലെ അതിഥി തൊഴിലാളികൾക്ക് ലാത്തി ചാർജ് ഏൽക്കേണ്ടി വന്നുവെന്ന് പരസ്യമായി പി സി വിഷ്ണുനാഥ് കള്ളം പ്രചരിപ്പിക്കുകയാണ്.
സമൂഹ മാധ്യമങ്ങൾ വഴി തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങൾ കാരണമാണ് ലോക്ക് ഡൗൺ ലംഘിച്ച് പായിപ്പാട് അതിഥി തൊഴിലാളികൾ തെരുവിലിറങ്ങിയത്. പോലീസ് സേനയും കളക്ടറും രമ്യമായി കാര്യങ്ങൾ അവതരിപ്പിച്ചാണ് തടിച്ചുകൂടിയ തൊഴിലാളികളെ തിരിച്ചയച്ചത്
സംഘപരിവാറും ചില കോൺഗ്രസ് നേതാക്കളും തൊഴിലാളികൾക്ക് ഭക്ഷണമോ വെള്ളമോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തതിനാലാണ് സമരത്തിന് എത്തിയതെന്നു വാദിച്ച് സ്വയം പരിഹാസ്യരായിരുന്നു.നിലമ്പൂരിൽ നിന്നും അതിഥി തൊഴിലാളികൾക്ക് ട്രെയിൻ ഉണ്ടെന്ന വ്യാജവാർത്ത പ്രചരിപ്പിച്ച എടവണ്ണയിലെ യൂത്ത് കോൺഗ്രസ് സെക്രട്ടറി സാക്കിർ തുവ്വക്കാടിനെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. ഈ വാർത്തയുടെ സ്ക്രീൻഷോട്ടുകൾ പിസി വിഷ്ണുനാഥിന്റെ ട്വീറ്റിന് താഴെ കമന്റ് ചെയ്താണ് സോഷ്യൽമീഡിയ വ്യാജവാർത്തയോട് പ്രതികരിച്ചിരിക്കുന്നത്.
ENGLISH SUMMARY:P C Vishnunadh spreads fake news about the payippad incident
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.