സമാധാനം തകര്‍ക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Web Desk
Posted on November 09, 2019, 12:17 pm

തിരുവനന്തപുരം: സംയമനത്തോടെ എല്ലാവരും ഇരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. സമാധാനം തകരുന്ന ഒരു നിലപാടും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് കേരളം കൈക്കൊണ്ട മാതൃകാപരമായ നിലപാടുകള്‍ ഇക്കുറിയും തുടരണമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി വിധി അംഗീകരിക്കണമെന്നും മാനിക്കണമെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.