29 March 2024, Friday

സമാധാനപരമായ പ്രതിഷേധം മൗലിക അവകാശം: മുംബൈ കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
April 25, 2022 8:34 pm

സമാധാനപരമായി പ്രതിഷേധം നടത്തുകയെന്ന് ജനാധിപത്യം ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്ന് കോടതി. 2015ല്‍ അഞ്ച് സ്ത്രീകള്‍ നിയമവിരുദ്ധമായി സംഘം ചേര്‍ന്നുവെന്ന കേസ് പരിഗണിക്കവെയാണ് മുംബൈ മജിസ്ട്രേറ്റ് കോടതിയുടെ പരാമര്‍ശം.
കുടിവെള്ളം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഈസ്റ്റേണ്‍ ഫ്രീവേയില്‍ സ്ത്രീകള്‍ സംഘടിച്ച് പ്രതിഷേധം നടത്തിയത്. എന്നാല്‍ ഗതാഗതം തടസപ്പെടുത്തിയെന്ന് കാണിച്ച് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ഇവരില്‍ രണ്ട് പേര്‍ മുതിര്‍ന്ന പൗരന്മാരാണ്. എന്നാല്‍ ഇവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കാനുള്ള യാതൊരു കാരണവുമുണ്ടായിട്ടില്ലെന്ന് മജിസ്ട്രേറ്റ് ആര്‍ എസ് പജന്‍കുമാര്‍ നിരീക്ഷിച്ചു. ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതിഷേധം നടത്തുകയെന്നത് മൗലിക അവകാശത്തില്‍പ്പെടുന്നതാണെന്ന് കോടതി പറഞ്ഞു. പ്രദേശത്ത് കുടിവെള്ളമില്ലായിരിന്നുവെന്നത് ശരിയാണ്. അതിനെതിരെ പ്രതിഷേധം നടത്തിയെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. 

Eng­lish Sum­ma­ry: Peace­ful protest is a fun­da­men­tal right: Mum­bai court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.