Web Desk

തൃശൂര്‍

July 26, 2021, 12:37 pm

പീച്ചി ഡാം തുറക്കാന്‍ സാധ്യത; ആദ്യ മുന്നറിയിപ്പ് നല്‍കി

Janayugom Online

തിങ്കളാഴ്ച(ജൂലൈ 26) രാവിലെ പീച്ചി ഡാം റിസര്‍വോയറില്‍ ജലവിതാനം 76.44 മീറ്ററില്‍ എത്തിയതിനാല്‍, ഡാമിന്റെ നാല് ഷട്ടറുകള്‍ ചൊവ്വാഴ്ച (ജൂലൈ 27) രാവിലെ പത്ത് മണിക്ക് രണ്ട് ഇഞ്ച് വീതം തുറക്കാനിടയുണ്ടെന്നും പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഡാമിലേക്ക് ഇപ്പോള്‍ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നുണ്ട്. റിസര്‍വോയറിലേക്ക് വരുന്ന ജലവിതാനം കണക്കിലെടുത്ത് ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് അപ്പര്‍ റൂള്‍ കര്‍വിന്റെ (76.65 മീറ്റര്‍) ജലവിതാനത്തെ മറികടക്കാന്‍ സാധ്യതയുള്ളതിനാലാണ് ഷട്ടറുകള്‍ തുറക്കുക.

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 136.05 അടിയെത്തിയതോടെ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഡാമിൽ ജലനിരപ്പ് 136.05 അടിയായി ഉയര്‍ന്നു. 136.05 അടിയിലെത്തിയതോടെ ബന്ധപ്പെട്ട വില്ലേജ് ഓഫിസുകളിൽ കൺട്രോൾ റൂം തുറക്കാൻ നിർദേശം നൽകി. ഡാമിന് 142 അടിയാണ് പരമാവധി സംഭരണ ശേഷി.

140 അടിയിലെത്തിയാൽ ഒന്നാമത്തെ ജാഗ്രത നിർദേശം നൽകും. ഡാമിൽ നിന്ന് 1867 ഘനയടി വെള്ളം ഒഴിക്കി വിടുന്നത്. ഡാമിലേക്ക് 3631 ഘനയടി വെള്ളം ഒഴുകിയെത്തുന്നുണ്ട്. അതേസമയം 142 അടിയിൽ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി വെള്ളമൊഴുക്കേണ്ടി വന്നാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി.

Eng­lish summary:
You may also like this video: