പീലി വിടർത്തിയാടുന്ന ‘അതിഥി’ നാടിന് കൗതുകമായി: കാണാം ചിത്രങ്ങള്‍

Web Desk

കൊച്ചി

Posted on April 30, 2020, 1:19 pm

ആളനക്കം ഇല്ലാതായ തെരുവുകളിൽ അപൂർവ അതിഥികളുടെ വരവ് തുടരുന്നു. ഫോർട്ടുകൊച്ചിയിലാണ് ഈ കാഴ്ച. കുറച്ചു ദിവസങ്ങളായി കൊച്ചിയിലെ കണ്ണുകള്‍ ഒരു മയിലിലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മയിലിനെ ഇവിടെ കാണുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

വിദേശികളും കച്ചവടക്കാരും എല്ലാം ചേർന്ന് സദാ തിരക്കിലായിരുന്ന ഫോർട്ട് കൊച്ചി, ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ശൂന്യമാണ്. അതുകൊണ്ട് തന്നെ കൊച്ചിയിലെത്തിയ മയില്‍ എഥേഷ്ടം പ്രദേശത്ത് പാറിപറന്നു നടക്കുകയാണ്. മയില്‍ ഏതെങ്കിലും ലോറിയിൽ കയറി എത്തിയതായിരിക്കുമെന്നാണ് കരുതുന്നത്. ധാന്യങ്ങൾ കയറ്റി വരുന്ന ലോറികളിൽ കയറുന്ന മയിലുകൾ പലപ്പോഴും ഇങ്ങനെ നാട്ടിലെത്താറുണ്ട്. ഇപ്പോൾ കാഴ്ചകളില്ലാത്ത കാലത്തു കൗതുകമാവുകയാണ് ഈ അതിഥി.