രാജസ്ഥാൻ: വിളതിന്നുന്നത് തടയാൻ കൃഷിയിടത്തിൽ വിഷം കലർന്ന ധാന്യം വിതറിയതിനെ തുർന്ന് 23ഓളം മയിലുകൾ ചത്തു. രാജസ്ഥാനിലെ ബിക്കാനീറിലെ സെരുനാ ഗ്രാമത്തിലാണ് വിഷം കലർന്ന് ധാന്യം തിന്നാനിടയായ മയിലുകൾ ചത്തത്. സംഭവത്തിൽ കർഷകനായ ദിനേശ് സിംഗ് ചമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാർഷിക വിള സംരക്ഷിക്കുന്നതിന് വേണ്ടിയാണ് വിഷമുള്ള ധാന്യമണികൾ വിതറിയതെന്നാണ് ദിനേശിന്റെ വിശദീകരണം. തന്റെ കൃഷിയിടത്തിൽ ഇയാൾ വിത്ത് വിതച്ചിരുന്നു.
പക്ഷികൾ വന്ന് വിള തിന്നാതിരിക്കാനാണ് കൃഷിയിടത്തിന് ചുറ്റും വിഷം പുരട്ടിയ ധാന്യമണികൾ വിതറിയതെന്ന് ഫോറസ്റ്റ് അസിസ്റ്റന്റ് സബ് കൺസർവേറ്റർ ഇഖ്ബാൽ സിംഗ് പറഞ്ഞു. തിങ്കളാഴ്ചയാണ് കൃഷിയിടത്തിൽ മയിൽപ്പീലികൾ ചിതറിക്കിടക്കുന്നത് കർഷകർ കണ്ടത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് 23 ഓളം ആൺമയിലുകളുടെ ശവശരീരങ്ങൾ കിടക്കുന്നതായി ശ്രദ്ധയിൽ പെട്ടതെന്ന് കർഷകർ വിശദീകരിക്കുന്നു. കൃഷിയിടത്തിനു ചുറ്റും സമാന രീതിയിൽ പ്രാവുകളും എലികളും ചത്ത് കിടക്കുന്നതായും കർഷകർ അറിയിച്ചു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ദിനേശിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.