20 April 2024, Saturday

Related news

April 6, 2024
April 1, 2024
March 28, 2024
March 21, 2024
March 5, 2024
March 4, 2024
February 23, 2024
February 21, 2024
February 14, 2024
February 8, 2024

കര്‍ഷക പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു; പഞ്ചാബില്‍ റോഡുകള്‍ ഉപരോധിച്ചു

Janayugom Webdesk
ചണ്ഡിഗഢ്
August 29, 2021 9:08 pm

കര്‍ണാലിലെ പൊലീസ് അതിക്രമത്തിനു പിന്നാലെ ഹരിയാനയില്‍ മഹാപഞ്ചായത്ത് സംഘടിപ്പിച്ച് കര്‍ഷകര്‍. നുഹില്‍ നടന്ന മഹാപഞ്ചായത്തില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. രാകേഷ് ടിക്കായത്ത്, ഡോ. ദര്‍ശന്‍ പാല്‍, ജോഗീന്ദര്‍ സിങ് ഉഗ്രാഹന്‍, ബല്‍ബീര്‍ സിങ് രാജേവാള്‍, യോഗേന്ദ്ര യാദവ് തുടങ്ങി നിരവധി കര്‍ഷക നേതാക്കള്‍ മഹാപഞ്ചായത്തില്‍ പങ്കെടുത്തു. മഹാപഞ്ചായത്ത് നേരത്തെ നിശ്ചയിച്ചിരുന്നതാണെങ്കിലും കര്‍ഷകര്‍ക്കെതിരെയുള്ള പൊലീസിന്റെ കിരാത നടപടിയില്‍ വന്‍ പ്രതിഷേധമാണ് വേദിയില്‍ ഉയര്‍ന്നത്.

കര്‍ണാലിലെ ബസ്താര ടോള്‍ പ്ലാസയില്‍ പ്രതിഷേധവുമായി എത്തിയ കര്‍ഷകര്‍ക്കു നേരെയാണ് ഹരിയാന പൊലീസ് അതിക്രമം അഴിച്ചുവിട്ടത്. പൊലീസ് നടത്തിയ ലാത്തിചാര്‍ജ്ജില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. രാജ്യം കേന്ദ്രസര്‍ക്കാരിന്റെ താലിബാന്‍ ഏറ്റെടുത്തുവെന്നതിനു തെളിവാണ് കഴിഞ്ഞ ദിവസത്തെ പൊലീസ് നടപടിയെന്ന് മഹാപഞ്ചായത്തില്‍ രാകേഷ് ടിക്കായത്ത് പറഞ്ഞു. കര്‍ഷകര്‍ക്കെതിരെ സര്‍ക്കാര്‍ പൊലീസ് സേനയെ ഉപയോഗിക്കുകയാണ്. കര്‍ഷകരെ ശാരീരികമായി നേരിടാന്‍ ഉത്തരവ് നല്‍കിയ ഡ്യൂട്ടി മജിസ്ട്രേറ്റിനെ മാവോയിസ്റ്റ് മേഖലയിലേക്ക് സ്ഥലം മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഹ്വാനത്തെ തുടര്‍ന്ന് കര്‍ഷകര്‍ രണ്ട് മണിക്കൂര്‍ ജലന്ധര്‍-ഡല്‍ഹി ദേശീയപാത ഉപരോധിച്ചു. അമൃത്‌സറിലേക്കും ലുധിയാനയിലേക്കുമുള്ള റോഡുകളും കര്‍ഷകര്‍ ഉപരോധിച്ചു. പൊലീസ് ലാത്തി ചാര്‍ജിനു പിന്നാലെ ശനിയാഴ്ച ഹരിയാനയിലെ റോഡുകളും കര്‍ഷകര്‍ ഉപരോധിച്ചിരുന്നു. 

ENGLISH SUMMARY:Peasant agi­ta­tion inten­si­fies again; Roads blocked in Punjab
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.