Web Desk

തിരുവനന്തപുരം

December 23, 2020, 9:08 am

കർഷകപ്രക്ഷോഭം: എൽഡിഎഫ് ഐക്യദാർഢ്യം ഇന്ന്

Janayugom Online

ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന കമ്മിറ്റിയുടെ ഐക്യദാർഢ്യം ഇന്ന്.

രാവിലെ 10.30 ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ പത്തു ദിവസങ്ങളായി രക്തസാക്ഷി മണ്ഡപത്തിന് മുൻപിൽ ഇടത് സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യഗ്രഹം നടന്നുവരുന്നുണ്ട്. ഇന്നലെ മുതൽ എല്ലാ ജില്ലാകേന്ദ്രങ്ങളിലേക്കും സമരം വ്യാപിപ്പിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry : Peas­ant agi­ta­tion: LDF sol­i­dar­i­ty today

You May Also Like This Video