23 April 2024, Tuesday

Related news

April 2, 2024
March 30, 2024
March 22, 2024
March 7, 2024
March 4, 2024
March 4, 2024
March 3, 2024
February 26, 2024
February 26, 2024
February 22, 2024

കര്‍ഷക പ്രക്ഷോഭം; ഡല്‍ഹി അതിര്‍ത്തിയില്‍ കനത്ത സുരക്ഷയൊരുക്കി പൊലീസ്

Janayugom Webdesk
ന്യൂഡല്‍ഹി
August 22, 2022 11:41 am

കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹി അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി. തിക്രി, സിഘു, ഗാസിപ്പൂര്‍ അതിര്‍ത്തികളില്‍ കനത്ത പൊലീസ് രുക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തിക്രി, സിംഘു, ഗാസിപ്പൂര്‍ അതിര്‍ത്തികളിലാണ് കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ വരുന്നതിനിടെ രാകേഷ് ടിക്കായത്തിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

ഗാസിപൂർ അതിർത്തിയിൽ വച്ചാണ് ഡൽഹി പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അതേസമയം സംഘര്‍ഷമൊഴിവാക്കാന്‍ മുന്‍കരുതലെന്ന നിലയിലാണ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തതെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. കര്‍ഷകരുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ഡല്‍ഹി പൊലീസിന് കഴിയില്ലെന്ന് രാകേഷ് ടിക്കായത്ത് ട്വീറ്റിലൂടെ അറിയിച്ചു. ജന്തര്‍ മന്തറിലാണ് കര്‍ഷകര്‍ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഡല്‍ഹി-ഹരിയാനയിലെ തിക്രി അതിര്‍ത്തിയില്‍ പൊലീസ് സിമന്റ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്.

Eng­lish Summary:Peasant agi­ta­tion; Police has made heavy secu­ri­ty at the Del­hi border
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.