29 March 2024, Friday

Related news

October 4, 2023
August 28, 2023
August 28, 2023
August 28, 2023
August 28, 2023
July 29, 2023
June 28, 2023
June 10, 2023
June 8, 2023
May 27, 2023

കർഷക പ്രക്ഷോഭം കിഴക്കൻ യുപിയിലേക്കും

Janayugom Webdesk
ന്യൂഡൽഹി
September 15, 2021 10:54 am

അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കേണ്ട യുപിയില്‍ കൂടുതൽ മേഖലയിലേക്ക്‌ വ്യാപിച്ച് കർഷകപ്രക്ഷോഭം. പടിഞ്ഞാറൻ യുപിക്കു പുറമെ കിഴക്കൻ യുപിയിലും പ്രക്ഷോഭം കരുത്താർജിച്ചെന്ന് സംയുക്ത കിസാൻ മോർച്ച. 27ന്‌ ആഹ്വാനം ചെയ്‌ത ഭാരത്‌ ബന്ദ്‌ വിജയിപ്പിക്കാൻ യുപിയിലെ എല്ലാ ജില്ലയിലും 17ന് കർഷക സംഘടനകൾ യോഗം ചേരും.

കഴിഞ്ഞ ദിവസം ലഖ്‌നൗവിൽ ചേർന്ന യോഗത്തിൽ 85 കർഷകസംഘടന പങ്കെടുത്തു. ഭാരത്‌ ബന്ദ്‌ വിജയിപ്പിക്കുന്നതിനുള്ള ആലോചനായോഗം മറ്റ്‌ സംസ്ഥാനങ്ങളിലും ചേരുന്നു. രാജസ്ഥാനിലെ ജയ്‌പുരിൽ ബുധനാഴ്‌ച കിസാൻ പാർലമെന്റ്‌ ചേരും.


ഇത്കൂടി വായിക്കുക; ചരിത്രപരമായ കർഷക പ്രക്ഷോഭം


അതേസമയം,ഹിമാചൽ പ്രദേശിൽ ആപ്പിൾ കർഷകർ സംസ്ഥാന സർക്കാരിനെതിരെ പ്രക്ഷോഭം ആരംഭിച്ചു. ആപ്പിളിന്‌ താങ്ങുവില നിശ്ചയിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ പ്രക്ഷോഭം. നിലവിൽ അദാനി അഗ്രി ഫ്രെഷ്‌ എ ഗ്രേഡ്‌ ആപ്പിൾ കിലോയ്‌ക്ക്‌ 78 രൂപ നിരക്കിലാണ്‌ സംഭരിക്കുന്നത്‌. കഴിഞ്ഞ വർഷം കർഷർക്ക്‌ കിലോയ്‌ക്ക്‌ 88 രൂപ ലഭിച്ചു. തക്കാളി, കിഴങ്ങ്‌, വെളുത്തുള്ളി, കോളിഫ്ലവർ കര്‍ഷകരും താങ്ങുവില ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ്.
eng­lish summary;Peasant agi­ta­tion spreads to east­ern UP
you may also­likethis video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.