Janayugom Online
roadaccident

കൊപ്രക്കളത്തു വഴിയാത്രക്കാരന്‍ കാറിടിച്ചു മരിച്ചു

Web Desk
Posted on February 05, 2018, 3:23 pm

പൊന്‍കുന്നം: വഴിയാത്രക്കാരന്‍ കാറിടിച്ചു മരിച്ചു. ഇന്നു പുലര്‍ച്ചെ ഒന്നിനായിരുന്നു സംഭവം. പൊന്‍കുന്നം പാലാ റോഡില്‍ കോപ്രാക്കളം ഭാഗത്തിയിരുന്നു അപകടം. കോപ്രാക്കളം ഇല്ലവുങ്കല്‍ കുഞ്ഞുമോന്‍(64)ആണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ കുഞ്ഞുമോനെ കാഞ്ഞിരിപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചതിനുശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേ മരണപ്പെടുകയായിരുന്നു. പൊന്‍കുന്നം പോലീസ് നടപടികള്‍ സ്വീകരിച്ചു.