പീച്ചി ഡാം നാളെ തുറക്കും

Web Desk
Posted on August 14, 2019, 6:36 pm

പീച്ചി ഡാമിന്റെ ഷട്ടറുകള്‍ നാളെ രാവിലെ 10 ന് തുറക്കുമെന്ന് കളക്ടര്‍ എസ് ഷാനവാസ്. അധികജലം പുറത്തേക്ക് വിടുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും ആശങ്ക വേണ്ടെന്നും കളക്ടര്‍. അതേസമയം, മലങ്കര ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തി. ഇതോടെ ആറ് ഷട്ടറുകളും 30 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്.

പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് 419.41 മീറ്ററില്‍ നിലനിര്‍ത്തി രണ്ടാമത്തെ സ്ലൂയിസ് ഗേറ്റ് കൂടി തുറക്കും. ഇതോടെ ചാലക്കുടിപ്പുഴയില്‍ ഒഴുക്ക് കൂടും.