October 1, 2023 Sunday

Related news

September 30, 2023
September 30, 2023
September 29, 2023
September 21, 2023
September 20, 2023
September 8, 2023
August 30, 2023
August 28, 2023
August 23, 2023
August 22, 2023

പെഗാസസ്: മറുപടി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 6, 2022 10:24 pm

പെഗാസസ് വാങ്ങിയത് സംബന്ധിച്ച് വിവരങ്ങള്‍ അറിയുന്നതിനായി വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ദേശീയ അന്വേഷണ ഏജന്‍സിയും മറുപടി നല്‍കിയില്ല. ഇസ്രയേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കന്ന എന്‍എസ്ഒയില്‍ നിന്ന് പെഗാസസ് വാങ്ങിയതിനെയും അതിന്റെ സേവനം എങ്ങനെ ലഭ്യമാകുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി മാധ്യമ പ്രവര്‍ത്തകനായ സൗരവ് ദാസ് ആണ് അപേക്ഷ നല്‍കിയത്.

എന്നാല്‍ അപേക്ഷ സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ആഭ്യന്തര മന്ത്രാലയത്തിലെയും എന്‍ഐഎയിലെയും വിവരാവകാശ ഓഫീസര്‍മാര്‍ (സിപിഐഒ) മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഇദ്ദേഹം കേന്ദ്ര വിവരാവകാശ കമ്മിഷന് അപ്പീല്‍ നല്‍കിയിട്ടുണ്ട്. പെഗാസസ് സംബന്ധിച്ച ഒരു വിവരവും കൈവശമില്ലെന്നാണ് കഴിഞ്ഞ വര്‍ഷം വിവരാവകാശ അപേക്ഷയ്ക്ക് ആഭ്യന്തര മന്ത്രാലയത്തിലെ സിപിഐഒ മറുപടി നല്‍കിയത്. ഇതിനെതുടര്‍ന്ന് ആഭ്യന്തര സെക്രട്ടറിക്ക് അപേക്ഷ നല്‍കിയെങ്കിലും ഇത് തള്ളുകയായിരുന്നുവെന്നും ദാസ് ആരോപിച്ചു.

eng­lish sum­ma­ry; Pega­sus: Cen­tral Gov­ern­ment with­out reply

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.