16 April 2024, Tuesday

Related news

April 11, 2024
March 1, 2024
January 7, 2024
December 28, 2023
December 24, 2023
September 8, 2023
April 5, 2023
March 31, 2023
August 25, 2022
August 25, 2022

പെഗാസസില്‍ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്ന് എംപി

Janayugom Webdesk
ന്യൂഡല്‍ഹി
August 14, 2021 9:40 pm

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തമിഴ്‍നാട് എംപിയും വിടുതലെ ചിരുതായ്‌ക‌ള്‍ നേതാവുമായ തോല്‍ തിരുമാവാലവന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന് കത്തെഴുതി. ഇസ്രയേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് ഡയറക്ടര്‍മാര്‍, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, മുന്‍ ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗഭ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് കത്തിലെ ആവശ്യം.

അധികാരത്തിലിരിക്കുന്ന സുപ്രീം കോടതി ജസ്റ്റിസിനും സുപ്രീം കോടതി ജീവനക്കാര്‍ക്കുമെതിരെ സെെനിക തലത്തിലുള്ളതിന് സമാനമായ നിരീക്ഷണ ശ്രമമാണ് നടത്തിയത്. അംഗീകൃത സര്‍ക്കാരുകള്‍ക്ക് മാത്രം നല്‍കുന്ന പെഗാസസ് എന്ന ചാര സോഫ്റ്റ്‌വേറാണ് ഇതിന് ഉപയോഗിച്ചതെന്നുള്ളത് ഗൗരവതരമായ കാര്യമാണെന്നും കത്തില്‍ പറയുന്നു. നീതിനിര്‍വഹണ വ്യവസ്ഥയുടെ ലംഘനവും അനാവശ്യ ഇടപെടലുമാണെന്നും കത്തില്‍ കൂട്ടിച്ചേര്‍ത്തു. പെഗാസസ് കേന്ദ്ര സര്‍ക്കാര്‍ അറിവോടെ ഉപയോഗിച്ചതാണോയെന്ന കാര്യത്തില്‍ ക‍ൃത്യമായ മറുപടി നല്‍കാന്‍ സര്‍ക്കാരിനായിട്ടില്ലെന്നും തിരുമാവാലവന്‍ ആരോപിച്ചു.

Eng­lish sum­ma­ry: Pega­sus: MP Thol Thiru­mavala­van Seeks Con­tempt Pro­ceed­ings Against Cur­rent, For­mer Home Secys
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.