Web Desk

ന്യൂഡല്‍ഹി

July 25, 2021, 9:17 am

പെഗാസസ്; അന്വേഷണമാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ വീണ്ടും ഹർജി

Janayugom Online

പെഗാസിസ് ഫോണ്‍ ചോര്‍ത്തല്‍ അന്വേഷണം ആവിശ്യപ്പെട്ട് സുപ്രിംകോടതില്‍ ഹര്‍ജി. കോടതിയുടെ മേല്‍ന്നോട്ടത്തില്‍ പ്രത്യേക അന്വേഷണം വേണമെന്ന് ആവിശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപിയാണ് കോടതിയെ സമീപിച്ചത്. നേരത്തെ അഭിഭാഷകനായ എം.എൽ. ശർമ ഇതേ ആവിശ്യം ഉന്നയിച്ച് ഹർജി സമർപ്പിച്ചിരുന്നു. കേന്ദ്രസർക്കാർ പാർലമെന്റിൽ നൽകിയ വിശദീകരണത്തിൽ ഫോൺ ചോർത്തൽ നിഷേധിച്ചിട്ടില്ലെന്ന് ജോൺ ബ്രിട്ടാസിന്റെ ഹർജിയിൽ പറയുന്നു. ആരോപണങ്ങൾ കേന്ദ്രം സമ്മതിച്ചിട്ടുമില്ല. 

ഗൗരവമുള്ള ആരോപണമായിട്ടും അന്വേഷണത്തിന് കേന്ദ്രസർക്കാർ താത്പര്യം കാണിക്കുന്നില്ലെന്നും ഹർജിയിൽ ആരോപിച്ചു. ദി വയർ അടക്കമുള്ള മാധ്യമങ്ങള്‍ വര്‍ത്ത പുറത്ത് വിട്ടത്. കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, സുപ്രിംകോടതി ജഡ്ജി, മാധ്യമപ്രവർത്തകർ എന്നിവരുടെ ഫോൺ വിവരങ്ങൾ ചോർത്തിയതായാണ് ആരോപണം.

ENGLISH SUMMARY:Pegasus; Peti­tion again in the Supreme Court seek­ing inquiry
You may also like this video