പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പുതിയ പട്ടിക പുറത്ത്. തമിഴനാട്ടിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകരുടെയും, രാഷ്ട്രീയക്കാരുടെയും ഫോൺ നമ്പറുകൾ ചോർത്തിയതായി വിവരം. നാം തമിഴർ കച്ചി നേതാവ് തിരുമുരുകൻ ഗാന്ധി, നാം തമിഴർ കച്ചി നേതാവ് സീമനും പട്ടികയിലുണ്ട്. തന്തൈ പെരിയാർ ദ്രാവിഡർ കഴകം നേതാവ് കെ രാമകൃഷ്ണൻ, ദ്രാവിഡർ കഴകം ട്രഷറർ കുമരേശൻ എന്നിവരുടെ പേരുകൾ പട്ടികയിലുണ്ട്. 2018ലാണ് ഇവരുടെ പേരുകള്‍ പട്ടികയില്‍ ഇടം പിടിച്ചത്.
മുന്‍പ് പുറത്ത് വന്ന പട്ടികയില്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്മാന് അനില്‍ അംബാനിയുടെ പേരും ഉള്‍പ്പെട്ടിരുന്നു. റഫാൽ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട സമയത്താണ് ഇന്ത്യയിലെ പദ്ധതിയുടെ പങ്കാളിയായി റിലയൻസിനെ ഉൾപ്പെടുത്തുകയും ചെയ്തപ്പോഴാണ് കോളുകള്‍ ചോര്‍ന്നതെന്നാണ് വിവരം. എന്നാല്‍ അനില്‍ അബാനി ഈ നമ്പര്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, ടിഎംസി നേതാവ് അഭിഷേക് ബാനർജി എന്നിവരുടെ പേരുകളും പട്ടികയിലുണ്ടെന്ന വിവരം പുറത്ത് വന്നിരുന്നു. 2018–19തിലാണ് രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തിയത്.
അന്നത്തെ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക ലവാസ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് സിങ് പട്ടേൽ, വസുന്ധര രാജെ സിന്ധ്യയുടെ പ്രൈവറ്റ് സെക്രട്ടറി സഞ്ജയ് കച്ച്റൂ, പ്രവീൺ തോഗാഡിയ, സഭയിൽ വിശദീകരണം നൽകിയ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെ ഫോണുകളും ചോർത്തിയതായി റിപ്പോര്‍ട്ടുകള്‍.
ENGLISH SUMMARY:Pegasus phone leak; New list out
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.