19 April 2024, Friday

Related news

April 11, 2024
March 1, 2024
January 7, 2024
December 28, 2023
December 24, 2023
September 8, 2023
April 5, 2023
March 31, 2023
August 25, 2022
August 25, 2022

പെഗാസസ് : ഇന്ന് വിധി

റെജി കുര്യന്‍
ന്യൂഡല്‍ഹി
October 27, 2021 9:49 am

പെഗാസസ് ഫോണ്‍ചോര്‍ത്തലുമായി ബന്ധപ്പെട്ട കേസുകളില്‍ സുപ്രീം കോടതി ഇന്ന് വിധി പ്രഖ്യാപിക്കും. കേസില്‍ സെപ്റ്റംബര്‍ 13ന് വാദം പൂര്‍ത്തിയാക്കിയ കേസ് വിധിപറയാനായി മാറ്റി വച്ചിരിക്കുകയായിരുന്നു.

ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സുര്യകാന്ത്, ഹിമാ കോലി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് പെഗാസസ് കേസുകളില്‍ വാദം കേട്ടത്. കേസില്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് സിജെ സെപ്റ്റംബര്‍ 23ന് തുറന്ന കോടതിയില്‍ പറഞ്ഞിരുന്നു. സമിതിയില്‍ അംഗങ്ങളാകാന്‍ സുപ്രീം കോടതി ബന്ധപ്പെട്ട വിദഗ്ധരെല്ലാം വ്യക്തിപരമായ കാരണങ്ങളാല്‍ അംഗമാകാന്‍ വിസമ്മതിക്കുകയായിരുന്നെന്നും സിജെ വ്യക്തമാക്കിയിരുന്നു. ഇതാണ് കേസില്‍ വിധി പറയുന്നത് വൈകാന്‍ ഇടയാക്കിയത്.

ഇസ്രയേല്‍ ചാര സോഫ്റ്റ്‌വേറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പല പ്രമുഖരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഈ വിഷയം സുപ്രീം കോടതിയില്‍ എത്തിയത്. എന്നാല്‍ കേസില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിച്ചു. ഫോണ്‍ ചോര്‍ത്തിയോ ഇല്ലയോ എന്നതു സംബന്ധിച്ചും കോടതിക്ക് വിശദീകരണം നല്‍കാന്‍ കേന്ദ്രം തയ്യാറായില്ല. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന വാദമുഖമാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കോടതിക്കു മുന്നില്‍ അവതരിപ്പിച്ചത്.

Eng­lish Sum­ma­ry: Pega­sus ver­dict will announce today

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.