മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പെലറ്റ് ആക്രമണം

ശ്രീനഗര്‍: മുഹറം റാലി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പൊലീസ് ആക്രമണത്തില്‍ പരിക്ക്. ശ്രീനഗര്‍ ഹസന് അബാദ് മേഖലയിലാണ് റാലി സംഘടിപ്പിച്ചത്. പരിക്കേറ്റ നാലുപേരില്‍ ഒരാള്‍ക്കുനേരെ പൊലീസ് പെലറ്റ് വെടിവയ്പ്പ് നടത്തിയതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രകോപനം കൂടാതെയാണ് പൊലീസ് അക്രമം അഴിച്ചുവിട്ടതെന്ന് പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകനായ ഷാഹിദ് ഖാന് വ്യക്തമാക്കി. തലയിലും മുതുകിലുമാണ് പെലറ്റ് ആക്രമണത്തില്‍ പരിക്കേറ്റതെന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മറ്റൊരു മാധ്യമ പ്രവര്ത്തകന് വ്യക്തമാക്കി. അറസ്റ്റ് ഉള്‍പ്പെടെയുള്ള പൊലീസ് പീഡനം ഭയന്ന് തന്റെ പേര് വെളിപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഫോട്ടോ ജേണലിസ്റ്റുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. തന്റെ ക്യാമറ തകര്‍ന്നതായി എഎന്‍എന്‍ വാര്‍ത്താ ചാനലിന്റെ വീഡിയോ ജേണലിസ്റ്റ് യസ്റബ് ഖാന് വ്യക്തമാക്കി.